ധാക്ക ഭീകരാക്രമണം: ബംഗ്ലാദേശ് ആരോപണങ്ങൾ പാകിസ്താൻ നിഷേധിച്ചു
text_fields
ധാക്ക: ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലെ റസ്റ്റോറൻറിലുണ്ടായ ഭീകരാക്രമണത്തിൽ പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗമായ െഎ.എസ്.െഎക്ക് പങ്കുണ്ടെന്ന ബംഗ്ലാദേശിെൻറ ആരോപണം നിഷേധിച്ച് പാകിസ്താൻ.
ബംഗ്ലാദേശ് തികച്ചും അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിക്കുന്നത്. ഭീകരരെ തങ്ങളുടെ രഹസ്വാന്വേഷണ വിഭാഗം സഹായിക്കുന്നില്ലെന്നും ഭീകരാക്രമണത്തിൽ ഐ.എസ്.ഐക്ക് യാതൊരുവിധ പങ്കുമില്ലെന്നും പാകിസ്താൻ വ്യക്തമാക്കി.
ബംഗ്ലാദേശ് തലസ്ഥാന നഗരത്തെ നടുക്കിയ ഭീകരാക്രമത്തിൽ ആകെ 20 വിദേശികളാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിെൻറ ഉത്തരവാദിത്തം നേരത്തെ െഎ.എസ് ഏറ്റെടുത്തതായി റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും പിന്നിൽ ജംഇയത്തുൽ മുജാഹിദീൻ ബംഗ്ലാദേശ് എന്ന പ്രദേശിക നിരോധിത സംഘടനയാണെന്നും ഇവർക്ക് വേണ്ട സഹായം നൽകുന്നത് പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗമാണെന്നുമാണ് ബംഗ്ലാദേശ് സർക്കാർ ആരോപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.