ബുർഹാൻ വാനിയുടെ കൊല: നവാസ് ശരീഫ് അപലപിച്ചു
text_fieldsഇസ്ലാമാബാദ്: ഹിസ്ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയുടെ കൊലപാതകത്തിൽ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫ് നടുക്കം േരഖപ്പെടുത്തി. ബുർഹാൻ വാനി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിേഷധിക്കുന്ന സാധാരണക്കാരായ ജനങ്ങളെ അടിച്ചമർത്താൻ അമിതാധികാരം ഉപയോഗിക്കുന്നത് അപലപനീയമാണെന്നും നവാസ് ശരീഫിെൻറ ഒാഫിസ് പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി. ബുർഹാൻ വാനിയുടെ കൊലപാതകത്തിൽ മൗനം പാലിക്കുന്ന നവാസ് ശരീഫിനെതിരെ പാകിസ്താനിലെ പ്രതിപക്ഷ കക്ഷികൾ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഒാഫിസ് വാർത്താകുറിപ്പ് പുറത്തിറക്കിയത്.
യു.എൻ സുരക്ഷാ സമിതിയുടെ പ്രമേയപ്രകാരം സ്വയം നിർണായവകാശം വേണമെന്ന ജമ്മുകശ്മീർ ജനതയുടെ ആവശ്യത്തെ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമർത്താൻ കഴിയില്ലെന്നും നവാസ് ശരീഫ് വ്യക്തമാക്കി. കശ്മീർ വിഘടന വാദി നേതാക്കളെ തടങ്കലിലാക്കുന്ന ഇന്ത്യയുടെ നടപടി മനുഷ്യാവകാശ ലംഘനാമാണ്. സുരക്ഷാ സമിതിയുടെ പ്രമേയത്തോട് ഇന്ത്യ പ്രതിബന്ധത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കശ്മീരിലുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി. താഴ്വരയിലെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായും മരവിപ്പിച്ചിരിക്കുകയാണ്. ശ്രീനഗർ-ജമ്മു ദേശീയപാത ദിവസങ്ങളായി ഗതാഗതം നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ട്രെയിനുകളും സർവീസ് നടത്തുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.