പാക് മോഡല്‍ ക്വാന്‍ഡില്‍ ബലോചിനെ സഹോദരന്‍ ശ്വാസംമുട്ടിച്ചു കൊന്നു
text_fields ഇസ്ലമാബാദ്: പാക് മോഡലും സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയുമായ ക്വാന്‍ഡീല്‍ ബലോചിനെ സഹോദരന്‍ ശ്വാസംമുട്ടിച്ചു കൊന്നു. ശനിയാഴ്ച രാവിലെ മുള്‍ട്ടാനിലായിരുന്നു സംഭവം. ഇളയ സഹോദരനാണ് കൊലപ്പെടുത്തിയതെന്നും ദുരഭിമാന കൊലയാണെന്നും പൊലീസ് അറിയിച്ചു.
ഫൗസിയ അസീം എന്നായിരുന്നു ബലോചിന്‍റെ യഥാര്‍ഥ പേര്. 26 കാരിയായ ഇവര്‍ സോഷ്യല്‍ മീഡിയയിലെ വിവാദങ്ങളിലൂടെയാണ് പ്രസിദ്ധയായത്.
സോഷ്യല്‍ മീഡിയകളില്‍ ശാസ്യമല്ലാത്ത തരം ഫോട്ടോകളും വിഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ സഹോരന്‍ താക്കീത് നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മോഡലിങ്ങില്‍ നിന്ന് പിന്മാറി സാധാരണ ജീവിതം നയിക്കണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
തന്‍്റെ ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ബലോച് ആഭ്യന്തരമന്ത്രാലത്തോട് ആവശ്യപ്പെട്ടിരുന്നു. സുരക്ഷാ കാരണങ്ങളെ തുടര്‍ത്ത് മുള്‍ട്ടാനിലെ വസതി എവിടെയെന്ന് അവര്‍ വ്യക്തമാക്കിയിരുന്നില്ല.
ഇന്ത്യയില്‍ വെച്ച് നടന്ന ട്വന്‍റി ട്വന്‍റി ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ക്കിടയില്‍ വിരാട് കോഹ്ലിയോടുള്ള പ്രണയം സോഷ്യല്‍ മീഡിയ വഴി തുറന്നുകാട്ടി ഇന്ത്യന്‍ മീഡിയയിലും ബലോച് ഇടംപിടിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഫേസ്ബുക്ക് വഴി ഭീഷണി സന്ദേശമയച്ചും ഇവര്‍ വാര്‍ത്തകളില്‍ നിറഞ്ഞു.
മത പണ്ഡിതനായ മുഫ്തി അബ്ദുള്‍ ഖവിയോടൊപ്പമുള്ള സെല്‍ഫി സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ബലോച് പോസ്റ്റ് ചെയ്തത് വിവാദങ്ങള്‍ക്ക് വഴിവെക്കുകയും തുടര്‍ന്ന് അദ്ദേഹത്തെ പദവികളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.