തുര്‍ക്കി ജനതക്ക് ലഭിച്ചത് ദൈവത്തിന്‍െറ തുല്യതയില്ലാത്ത സഹായം -ഖറദാവി
text_fieldsദോഹ: ഉര്‍ദുഗാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചവരെ തുരത്തിയോടിച്ച തുര്‍ക്കി ജനതക്ക് ദൈവത്തിന്‍െറ തുല്യതയില്ലാത്ത സഹായമാണ് ലഭിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിതസഭ അധ്യക്ഷന്‍ ഡോ. യൂസുഫുല്‍ ഖറദാവി പറഞ്ഞു. ഏകാധിപത്യ ഭരണത്തെ അംഗീകരിക്കില്ളെന്ന നിലപാടെടുത്ത തുര്‍ക്കി ജനത അഭിനന്ദനമര്‍ഹിക്കുന്നു. പതിറ്റാണ്ടുകള്‍ നീണ്ട പട്ടാള ഭരണത്തിന്‍െറ കെടുതികള്‍ അനുഭവിച്ച തുര്‍ക്കി ജനത ഇനിയൊരു ഏകാധിപത്യ ഭരണത്തിലേക്ക് തിരിച്ചുപോകാന്‍ ഒരുക്കമല്ളെന്ന വ്യക്തമായ സന്ദേശമാണ് നല്‍കിയിരിക്കുന്നത്. അട്ടിമറിക്കപ്പെട്ട ഭരണകൂടങ്ങള്‍ ആത്മധൈര്യം വീണ്ടെടുത്ത് തിരിച്ചുവരുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
തുര്‍ക്കി ജനതയുടെ അവസരോചിത ഇടപെടല്‍ ബാഹ്യശക്തികളുടെ കടന്നുവരവിനെ തടയിടാന്‍ കഴിഞ്ഞുവെന്ന് പണ്ഡിതസഭ സെക്രട്ടറി ജനറല്‍ ഡോ. അലി മുഹ്യിദ്ദീന്‍ അല്‍ഖുറദാഗിയും അഭിപ്രായപ്പെട്ടു. ഇസ്ലാമിക ലോകം കഴിഞ്ഞ രാത്രി തുര്‍ക്കി ജനതക്കുവേണ്ടി പ്രാര്‍ഥിക്കുകയായിരുന്നുവെന്ന് പ്രമുഖ സൗദി പണ്ഡിതനും വാഗ്മിയുമായ ഡോ. മുഹമ്മദ് അല്‍അരീഫി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.