തുർക്കിയിലെ പട്ടാള അട്ടിമറിക്ക് നേതൃത്വം നല്‍കിയത് മുന്‍ വ്യോമസേന കമാന്‍ഡര്‍
text_fieldsഅങ്കാറ: തുര്‍ക്കിയില്‍ പട്ടാള അട്ടിമറി ശ്രമത്തിന് നേതൃത്വം നല്‍കിയവരില്‍ മുന്‍ വ്യോമസേന കമാന്‍ഡര്‍ ജനറല്‍ അകിന്‍ ഉസ്തുര്‍ക്കും. കഴിഞ്ഞവര്‍ഷം, കമാന്‍ഡര്‍ പദവിയിലിരിക്കെ വിരമിച്ച ഇദ്ദേഹമടക്കം ആറ് മുന്‍ സൈനിക കമാന്‍ഡര്‍മാര്‍ ശനിയാഴ്ചതന്നെ അറസ്റ്റിലായിട്ടുണ്ട്. നിലവില്‍ തുര്‍ക്കിയുടെ സുപ്രീം മിലിറ്ററി കൗണ്‍സിലില്‍ പ്രവര്‍ത്തിക്കുകയാണ് 64കാരനായ ഉസ്തുര്‍ക്.
ഇസ്രായേല്‍ നഗരമായ തെല്‍ അവീവിലെ തുര്‍ക്കി എംബസിയില്‍ 1998 മുതല്‍ 2000 വരെ പ്രവര്‍ത്തിച്ചിട്ടുള്ള ഉസ്തുര്‍ക് രാജ്യത്തിന്‍െറ സൈന്യത്തിന്‍െറ വിവിധ ഘടകങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സൈനിക മെഡല്‍ ഉള്‍പ്പെടെയുള്ള പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുള്ള ഇദ്ദേഹത്തെ ഒരിക്കല്‍ നാറ്റോയും ആദരിച്ചിട്ടുണ്ട്. ഉസ്തുര്‍ക്കിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി വിചാരണചെയ്യുമെന്ന് പ്രധാനമന്ത്രി ബിന്‍ അലി യില്‍ദിരിം വ്യക്തമാക്കി.
സെക്കന്‍ഡ് ആര്‍മി കമാന്‍ഡര്‍ ആദം ഹൂദൂത്തി, തേര്‍ഡ് ആര്‍മി കമാന്‍ഡര്‍ ഇര്‍ദല്‍ ഉസ്തുര്‍ക് തുടങ്ങിയ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരും അട്ടിമറിക്കു പിന്നില്‍ പ്രവര്‍ത്തിച്ചതായി വ്യക്തമായിട്ടുണ്ട്. ഇവരെയും പിടികൂടിയിട്ടുണ്ട്. ആയിരത്തിലധികം ജനറല്‍മാരെയാണ് ഇതിനകം പിടികൂടിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.