പാക് അധീന കശ്മീരില്‍ ശരീഫിന്‍െറ പാര്‍ട്ടിക്ക് വന്‍ വിജയം
text_fieldsലാഹോര്‍: പാക് അധീന കശ്മീര്‍ നിയമസഭയിലേക്ക് കഴിഞ്ഞദിവസം നടന്ന തെരഞ്ഞെടുപ്പില്‍ പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ പാകിസ്താന്‍ മുസ്ലിം ലീഗിന് (പി.എം.എല്‍-എന്‍) വന്‍ വിജയം. നേരിട്ട് തെരഞ്ഞെടുപ്പ് നടന്ന 41 സീറ്റുകളില്‍ 30ഉം നേടി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് അവര്‍ ഭരണത്തിലത്തെിയത്. 26 പാര്‍ട്ടികളെ പ്രതിനിധാനംചെയ്ത് 423 സ്ഥാനാര്‍ഥികളാണ് ജനവിധി തേടിയത്. കഴിഞ്ഞതവണ വിജയം നേടിയ പാകിസ്താന്‍ പീപ്ള്‍സ് പാര്‍ട്ടിയും ഇമ്രാന്‍ ഖാന്‍െറ തഹരീകെ ഇന്‍സാഫ് പാര്‍ട്ടിയും രണ്ടുവീതം സീറ്റുകളിലൊതുങ്ങി. മുസ്ലിം കോണ്‍ഫറന്‍സിന് മൂന്നു സീറ്റുകളുണ്ട്. മറ്റുള്ളവര്‍ നാലു സീറ്റുകള്‍ നേടി. 26.74 ലക്ഷം വോട്ടര്‍മാരാണ് ഇത്തവണ സമ്മതിദാനാവകാശം വനിയോഗിച്ചത്.
കശ്മീര്‍ പാകിസ്താന്‍െറ ഭാഗമാകുന്ന ദിവസത്തിനായി കാത്തിരിക്കുന്നു –നവാസ് ശരീഫ്
ഇസ്ലാമാബാദ്: കശ്മീര്‍ പാകിസ്താന്‍െറ ഭാഗമാവുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. പാക് അധീന കശ്മീരില്‍ നടന്ന തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ലണ്ടനില്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് മടങ്ങിയത്തെിയശേഷം ശരീഫിന്‍െറ ആദ്യ പൊതുപരിപാടിയാണിത്. ‘സ്വാതന്ത്ര്യത്തിനുള്ള പോരാട്ടത്തിനായി കശ്മീര്‍ ജനത ജീവന്‍ ത്യജിക്കുന്നത് മറക്കരുത്. ഈ പോരാട്ടം അവസാനിപ്പിക്കാനാവില്ല. അത് വിജയിക്കുന്ന ദിവസം സമാഗതമാവും. അവരുടെ ജീവത്യാഗത്തെയും മര്‍ദനത്തെയും കുറിച്ച് പാകിസ്താന് അവബോധമുണ്ടാകണം. പാകിസ്താന്‍െറ പ്രാര്‍ഥന എന്നും കശ്മീര്‍ ജനതക്കൊപ്പമുണ്ട്’ -ശരീഫ് കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.