അട്ടിമറി നീക്കം മുന്‍കൂട്ടി കാണുന്നതില്‍ പരാജയപ്പെട്ടു : ഉര്‍ദുഗാന്‍
text_fieldsഇസ്താംബുള്‍: തുര്‍ക്കിയിലെ പട്ടാള അട്ടിമറി ശ്രമം മുന്‍കൂട്ടി കാണുന്നതില്‍ രാജ്യത്തെ ഇന്‍്റലിജന്‍സ് സംവിധാനം പരാജയമായിരുന്നുവെന്ന് തുര്‍ക്കി പ്രസിഡന്‍് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ . മറ്റൊരു അട്ടിമറി ശ്രമത്തെ തള്ളിക്കളയാനാകില്ലെന്നും എന്നാല്‍ അത്തരത്തിലൊന്ന് വിജയം കാണില്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. എല്ലാ മേഖലയിലും കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പട്ടാള അട്ടിമറി ശ്രമത്തിന് ശേഷം രാജ്യത്ത് മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ഇന്‍്റലിജന്‍സ് സംവിധാനത്തിന്‍്റെ പോരായ്മ ചൂണ്ടിക്കാട്ടി ഉര്‍ദുഗാന്‍ രംഗത്തത്തെിയത്. റോയിട്ടേഴ്സിന് നല്‍കിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഇന്‍്റലിജന്‍സ് സംവിധാനത്തില്‍ പോരായ്മയും വലിയ വിടവും വ്യക്തമായിരുന്നുവെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
മറ്റൊരു അട്ടിമറി ശ്രമത്തെ തള്ളിക്കളയാനാകില്ലെന്ന് വ്യക്തമാക്കിയ ഉര്‍ദുഗാന്‍ പക്ഷേ അതത്ര എളുപ്പമാകില്ലെന്നും വ്യക്തമാക്കി. എല്ലാ കാര്യങ്ങളിലും തങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. അട്ടിമറി ശ്രമത്തെ ഭരണ പ്രതിപക്ഷ ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി നേരിട്ടതിനെ അദ്ദേഹം പ്രശംസിച്ചു. അങ്കാറയിലെ പ്രസിഡന്‍്റിന്‍്റെ ഓഫീസിനും വസതിക്കും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ഇതിന് പുറമെ ജനങ്ങളുടെ സുരക്ഷക്കും പ്രാമുഖ്യം നല്‍കുമെന്നും ഉറുദുഗാന്‍ പറഞ്ഞു. പട്ടാള അട്ടിമറി ശ്രമത്തില്‍ പങ്കെടുത്തവര്‍ക്കും അതിനെ പിന്തുണച്ചവര്‍ക്കും എതിരെയുള്ള നടപടി വേഗത്തിലാക്കുമെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. അടിയന്തരവാസ്ഥ മൂലം ജനങ്ങള്‍ പ്രയാസപ്പെടേണ്ടി വരില്ലന്നെും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.