ഇന്തോനേഷ്യയില്‍ മന്ത്രിസഭ പുനസംഘടിപ്പിച്ചു
text_fieldsജകാര്‍ത്ത: ഇന്തോനേഷ്യയില്‍ വീണ്ടും മന്ത്രിസഭ പുനസംഘടിപ്പിച്ചു. പുതിയ സഭാംഗങ്ങളെ പ്രസിഡന്‍റ് ജോകോ വിദോദോ ബുധനാഴ്ച പ്രഖ്യാപിച്ചു. 2014ല്‍ അധികാരമേറ്റശേഷം രണ്ടാം തവണയാണ് അദ്ദേഹം മന്ത്രിസഭ പുന$സംഘടിപ്പിക്കുന്നത്. മുന്‍ സൈനിക മേധാവി മുല്യാണി ഇന്ദ്രാവതിയാണ് പുതിയ ധനമന്ത്രി. ലുഹുത് ബിന്‍സര്‍ പണ്ട്ജൈതാനെ മാറ്റിയാണ് ഇന്ദ്രാണിക്ക് അവസരം നല്‍കിയത്. ജോകോ വിദോദോയുടെ അടുത്ത അനുയായിയായ ബിന്‍സറാണ് സമുദ്രാതിര്‍ത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ചുമതലയുള്ള മുഖ്യമന്ത്രി. 2005 മുതല്‍ 2010 വരെ ധനമന്ത്രിസ്ഥാനം അലങ്കരിച്ചിരുന്ന ഇന്ദ്രാണി ഇപ്പോള്‍ ലോകബാങ്കിന്‍െറ മാനേജിങ് ഡയറക്ടര്‍ പദവിയില്‍നിന്നാണ് ധനമന്ത്രിയായി തിരിച്ചത്തെുന്നത്.
മന്ത്രിസ്ഥാനത്തിരിക്കെ നികുതി വകുപ്പിലെ അഴിമതി തുടച്ചുനീക്കിയതില്‍ അവര്‍ ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യകാലത്ത് ധനവകുപ്പിനെ പിടിച്ചുനിര്‍ത്തിയത് ഇന്ദ്രാണിയുടെ ശരിയായ മാര്‍ഗനിര്‍ദേശങ്ങളായിരുന്നു.മുന്‍ സൈനിക മേധാവിയും ജനറലുമായ വിറാന്‍േറാക്കാണ് സുരക്ഷ, രാഷ്ട്രീയ, നിയമകാര്യ വകുപ്പിന്‍െറ ചുമതല. ഇദ്ദേഹം സൈനിക മേധാവിയായിരിക്കെ കടുത്ത മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍, ദാരിദ്ര്യനിര്‍മാര്‍ജനത്തിന് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് മന്ത്രിസഭാ പുന$സംഘടനയെന്നാണ് പ്രസിഡന്‍റ് ജോകോ വിദോദോ വ്യക്തമാക്കിയത്. ആകെ 13 മന്ത്രിമാര്‍ക്കാണ് സ്ഥാനചലനം. ഇതില്‍ ഒമ്പതു പേര്‍ പുതിയ അംഗങ്ങളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.