പത്താന്‍കോട്ട്: ഇന്ത്യ ഒളിച്ചോടുന്നു –പാകിസ്താന്‍
text_fieldsഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ സംയുക്ത അന്വേഷണത്തിന് വാഗ്ദാനം നല്‍കിയിട്ടും ഇന്ത്യ ചര്‍ച്ചകളില്‍നിന്ന് ഒളിച്ചോടുകയാണെന്ന് പാക് പ്രസിഡന്‍റ് മംനൂന്‍ ഹുസൈന്‍ ആരോപിച്ചു. വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ച റദ്ദാക്കി. ഇതില്‍ പാകിസ്താന് ആശങ്കയുണ്ട്. ജനതയുടെ ഇച്ഛക്കും യു.എന്‍ പ്രമേയവുമനുസരിച്ച് കശ്മീര്‍ വിഷയം പരിഹരിക്കാത്തിടത്തോളം കാലം പ്രാദേശിക സംഘര്‍ഷങ്ങള്‍ തുടരും. പാര്‍ലമെന്‍റിലെ ജോയന്‍റ് സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനം കാംക്ഷിക്കുന്ന രാജ്യമാണ് പാകിസ്താന്‍. സാഹോദര്യത്തിന്‍െറയും സൗഹാര്‍ദത്തിന്‍െറയും അടിസ്ഥാനത്തിലുള്ള വിദേശനയമാണ് മറ്റു രാജ്യങ്ങളുമായി ആഗ്രഹിക്കുന്നതും. അയല്‍രാജ്യങ്ങളോട് ശത്രുതപുലര്‍ത്തുന്നില്ല. ദേശീയ-ആഗോളതലങ്ങളില്‍ സത്യസന്ധതയോടെ ഇടപെടാനാണ് ആഗ്രഹിക്കുന്നത്. എല്ലാ തര്‍ക്കങ്ങളും ചര്‍ച്ചയിലൂടെ പരിഹരിച്ച് അയല്‍രാജ്യങ്ങളുമായി രമ്യതയിലത്തൊനാണ് പാകിസ്താന്‍െറ ശ്രമമെന്നും മംനൂന്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.