ഉത്തരകൊറിയയുടെ മിസൈല്‍പരീക്ഷണം പരാജയമെന്ന് ദക്ഷിണ കൊറിയ
text_fieldsസോള്‍: ഉത്തരകൊറിയയുടെ മിസൈല്‍പരീക്ഷണം പരാജയപ്പെട്ടതായി ദക്ഷിണ കൊറിയയുടെ പ്രതിരോധവിഭാഗത്തിന്‍െറ ആരോപണം. ജനുവരിയില്‍ ഉത്തരകൊറിയ നടത്തിയ നാലാമത് ആണവപരീക്ഷണം മേഖലയില്‍ തീര്‍ത്ത സംഘര്‍ഷാവസ്ഥ നീങ്ങുന്നതിനു മുന്നെയാണ് പുതിയ പരീക്ഷണം. ഉത്തരകൊറിയയുടെ ഈ നീക്കത്തെ അസ്വീകാര്യമെന്നും പ്രകോപനപരമെന്നും ജപ്പാന്‍ വിമര്‍ശിച്ചു. ഈ വര്‍ഷംതന്നെ മൂന്നുതവണ പരാജയപ്പെട്ട ‘മസുദാന്‍’ വിഭാഗത്തില്‍പെട്ട ശക്തിയേറിയ മധ്യദൂര മിസൈല്‍ ആണിതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഉത്തരകൊറിയ ഒരുതരത്തിലുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവും നടത്തരുതെന്ന യു.എന്‍ പ്രമേയം നിലനില്‍ക്കെയാണ് പുതിയ പരീക്ഷണം. എന്നാല്‍, ഇക്കാര്യം ദക്ഷിണകൊറിയന്‍ മന്ത്രാലയം നിഷേധിച്ചു.വടക്കന്‍ കൊറിയയുടെ ആവര്‍ത്തിച്ചുള്ള മിസൈല്‍പരീക്ഷണം ജപ്പാന്‍ അടക്കമുള്ള അന്തര്‍ദേശീയ സമൂഹത്തിനെതിരായ ഗുരുതരവും പ്രകോപനപരവുമായ നീക്കമാണെന്ന് ജപ്പാന്‍ വിദേശകാര്യമന്ത്രി ഫുമിയോ കിഷിദ പറഞ്ഞു. ഇത് അംഗീകരിക്കാനാവില്ളെന്നും കിഷിദ കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ചത്തെ പരീക്ഷണത്തിനൊടുവില്‍ മിസൈല്‍ മൊബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ച് തകര്‍ക്കുകയായിരുന്നുവെന്ന് ദക്ഷിണ കൊറിയയുടെ ഒൗദ്യോഗിക ന്യൂസ് ഏജന്‍സിയായ യോന്‍ഹെപ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.