പടിഞ്ഞാറ് ഭീകരവാദത്തെയും പട്ടാള അട്ടിമറിയെയും പിന്തുണക്കുന്നു –ഉർദുഗാൻ
text_fieldsഇസ്തംബൂൾ: പടിഞ്ഞാറൻ രാജ്യങ്ങൾ ഭീകരവാദത്തെ പിന്തുണക്കുകയാണെന്നും പട്ടാള അട്ടിമറിക്കൊപ്പമാണ് അവർ നിലകൊള്ളുന്നതെന്നും തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ. തലസ്ഥാനമായ അങ്കാറയിൽ വിദേശ നിക്ഷേപകർക്കായി നടത്തിയ പരിപാടിയിലാണ് ഏതെങ്കിലും രാജ്യത്തെ പേരെടുത്ത് പരാമർശിക്കാതെ ഉർദുഗാൻ വിമർശിച്ചത്. തുർക്കിയിലെ പട്ടാള അട്ടിമറിക്കുശേഷം ഒരു വിദേശ നേതാവും രാജ്യം സന്ദർശിച്ചിട്ടില്ലെന്നും ഫ്രാൻസും ബെൽജിയവും സംഭവത്തിനുശേഷം തങ്ങളോട് െഎക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗത്തിനിടെ ജർമനിയെയും അദ്ദേഹം വിമർശിച്ചു. കോളനിൽ അട്ടിമറിക്കെതിരെ പ്രതിഷേധിച്ചവരെയും 30000 അനുയായികളെയും താൻ അഭിസംബോധന െചയ്യുന്ന വിഡിയോ ജർമനിയിൽ പ്രദർശിപ്പിക്കുന്നത് തടയാൻ ജർമൻ കോടതി ഉത്തരവിെട്ടന്നും ഭീകരവാദികളെക്കുറിച്ചുള്ള 4000 ഫയലുകൾ ജർമനിക്ക് നൽകിയെങ്കിലും അതിൽ ഒരു പ്രതികരണവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തുർക്കിയിൽ ജൂലൈ 15ന് നടന്ന പട്ടാള അട്ടിമറി ശ്രമത്തിൽ 270 പേർ കൊല്ലപ്പെടുകയും 70000 ഒാളം പേർ ജോലിയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.