ആഗോള താപനം: പാരിസ് ഉച്ചകോടിയുടെ ലക്ഷ്യം ഈ വര്‍ഷം തന്നെ തകരുമെന്ന്
text_fieldsലണ്ടന്‍: ആഗോള താപനില 1.5 ഡിഗ്രി സെല്‍ഷ്യസില്‍ നിജപ്പെടുത്തണമെന്ന 2015 ഡിസംബറില്‍ സമാപിച്ച പാരിസ് കാലാവസ്ഥ ഉച്ചകോടിയുടെ ലക്ഷ്യം ഈ വര്‍ഷം തന്നെ തകരുമെന്ന മുന്നറിയിപ്പുമായി പ്രമുഖ ശാസ്ത്രജ്ഞര്‍ രംഗത്ത്. യു.കെയിലെ റീഡിങ് സര്‍വകലാശാലയിലെ പ്രമുഖ കാലാവസ്ഥ നിരീക്ഷണ വിദഗ്ധനായ എഡ് ഹോക്കിന്‍സ് കണക്കുകള്‍ സഹിതം ഇക്കാര്യം പ്രവചിക്കുന്നു.
കഴിഞ്ഞ വര്‍ഷം ഒരു മാസമൊഴികെ എല്ലാ മാസത്തിലും ആഗോള താപനം ഒന്നിനു മുകളില്‍ കടന്നിട്ടുണ്ട്. 2015 ഫെബ്രുവരിയിലും മാര്‍ച്ചിലും ഇത് 1.38 ഡിഗ്രി സെല്‍ഷ്യസ് വരെയത്തെി. ഇങ്ങനെയെങ്കില്‍, എട്ടു മാസം മുമ്പ് മാത്രം പാരിസില്‍ ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങള്‍ ചേര്‍ന്നെടുത്ത തീരുമാനം പാലിക്കുക എളുപ്പമായിരിക്കില്ളെന്നാണ് എഡ് ഹോക്കിന്‍സ് ചൂണ്ടിക്കാണിക്കുന്നത്. സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ക്രിസ് ഫീല്‍ഡും ഇക്കാര്യം അംഗീകരിക്കുന്നു.
ആഗോള താപനില 1.5 ഡിഗ്രി സെല്‍ഷ്യസില്‍ നിജപ്പെടുത്തുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഈ മാസം ജനീവയില്‍ ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാറുകളുടെ സമിതി ചര്‍ച്ചകള്‍ ആരംഭിക്കാനിരിക്കെയാണ് പുതിയ മുന്നറിയിപ്പ്. ഇതനുസരിച്ച്, ലക്ഷ്യം നിറവേറ്റാന്‍ കടുത്ത നടപടികള്‍ ശിപാര്‍ശ ചെയ്യേണ്ടിവരുമെന്നാണ് കരുതപ്പെടുന്നത്. ആഗോള താപനില രണ്ടില്‍ നിജപ്പെടുത്തണമെന്നാണ് പാരിസ് ഉച്ചകോടിയില്‍ ആദ്യം ധാരണയായതെങ്കിലും 1.5 ഡിഗ്രിക്ക് താഴെനിര്‍ത്താന്‍ ശ്രമിക്കുമെന്ന് തീരുമാനിക്കുകയായിരുന്നു.
വ്യവസായപൂര്‍വ കാലഘട്ടത്തില്‍ ഉഷ്ണകാലാവസ്ഥയുടെ സാധ്യത 1000ത്തില്‍ ഒരു ദിവസമായിരുന്നെങ്കില്‍ ഇന്ന് അത് അഞ്ചു മടങ്ങ് വര്‍ധിച്ചിട്ടുണ്ട്. 1.5 ഡിഗ്രിയില്‍ എത്തുന്നതോടെ, സാധ്യത പിന്നെയും ഇരട്ടിയാവും. അത് രണ്ടു ഡിഗ്രിയില്‍ എത്തുന്നതോടെ, വെള്ളപ്പൊക്കവും വരള്‍ച്ചയും പലമടങ്ങ് വര്‍ധിക്കാന്‍ കാരണമാവുമെന്ന് സൂറിക്കിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അറ്റ്മോസ്ഫറിക് ആന്‍ഡ് കൈ്ളമറ്റ് സയന്‍സിലെ ഗവേഷകനായ എറിക് ഫിഷര്‍ മുമ്പ് പറഞ്ഞിരുന്നു. ഇതോടെ ലോക ജനസംഖ്യയില്‍ വലിയൊരു ഭാഗം അധിവസിക്കുന്ന രാജ്യങ്ങള്‍ വാസയോഗ്യമല്ലാതാവുമെന്നാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.