തുര്‍ക്കിയില്‍ അഭയാര്‍ഥി ബോട്ട്മുങ്ങി 33 മരണം
text_fieldsഇസ്താംബുള്‍: തുര്‍ക്കിയില്‍ നിന്നും ഗ്രീസിലേക്ക് അഭയാര്‍ഥികളുമായി പോവുകയായിരുന്ന ബോട്ട് ഈജിയന്‍ കടലില്‍ മുങ്ങി അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ 33 പേര്‍ മരിച്ചു. കനാകലേ മേഖലയിലെ ഐവാകിക് ജില്ലയില്‍ നിന്നും ഗ്രീക്ക് ദ്വീപായ ലെസ്ബോസിലേക്ക് പുറപ്പെട്ടവരായിരുന്നു അഭയാര്‍ഥികള്‍. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.
75 അഭയാര്‍ഥികളെ തുര്‍ക്കി തീരദേശസേന രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം വ്യത്യസ്ത അപകടങ്ങളിലായി യൂറോപ് ലക്ഷ്യമാക്കി പുറപ്പെട്ട 244 അഭയാര്‍ഥികള്‍ മെഡിറ്റേറിയന്‍ കടലില്‍ വെച്ച് മരണപ്പെട്ടതായി അഭയാര്‍ഥികളുടെ അന്തര്‍ ദേശീയ സംഘടനയായ ഐ.ഒ.എം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ജനുവരിയിലേതിനേക്കള്‍ 200 ശതമാനം കൂടുതലാണ് മരണനിരക്കെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. 850000 ത്തോളം അഭായാര്‍ഥികളും കുടിയേറ്റക്കാരും കഴിഞ്ഞവര്‍ഷം മെഡിറ്റേറിയന്‍ കടല്‍ മുറിച്ചുകടന്നിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.