ആൺകുട്ടികളോടൊപ്പം നീന്തില്ലെന്ന കാരണത്താൽ മുസ്ലിം പെൺകുട്ടികളുടെ പൗരത്വ അപേക്ഷ നിഷേധിച്ചു
text_fieldsബേൺ: ആൺകുട്ടികളുമൊത്ത് നീന്തൽ പരീശീലനം നടത്താൻ വിസമ്മതിച്ചതിനെ തുടർന്ന് മുസ്ലിം പെൺകുട്ടികളുടെ പൗരത്വ അപേക്ഷ സ്വിറ്റ്സർലൻറ് അധികൃതർ നിരാകരിച്ചു. സ്കൂൾ സിലബസ് അനുസരിച്ചില്ലെന്ന കാരണമുയർത്തിയാണ് 12 ഉും 14 ഉും വയസുള്ള പെൺകുട്ടികളുടെ പാസ്പോർട്ടിനായുള്ള അപേക്ഷ നിരാകരിക്കപ്പെട്ടത്. മതവിശ്വാസത്തിെൻറ പേരിലാണ് പെൺകുട്ടികൾ ആൺ കുട്ടികളുമൊത്ത് പരീശീലനം നടത്താൻ വിസമ്മതിച്ചത്.
സമാനമായ മറ്റൊരു സംഭവത്തിൽ സ്വിറ്റ്സർലൻറിലെ അൽസ്റ്റേറ്റണിൽ ആൺകുട്ടികളുമൊത്ത് നീന്തൽ പരിശീലിക്കാൻ തയ്യാറാവാത്ത പെൺകുട്ടികളുടെ പിതാവിന് ജില്ലാ കോടതി മൂന്ന് ലക്ഷത്തോളം രൂപ പിഴ ചുമത്തി. തെൻറ രണ്ട് പെൺമക്കൾക്ക് തലമറക്കാനുള്ള അവകാശം നേടിയെടുക്കാൻ ഇതേ പിതാവിന് രാജ്യെത്ത പരമോന്നത കോടതി വരെ പോകേണ്ടി വന്നിട്ടുണ്ട്.
എന്നാൽ രാജ്യത്തെ നടപടി ക്രമങ്ങളും നിയമങ്ങളും അനുസരിക്കാത്തവർക്ക് പൗരത്വം നൽകാനാവില്ലെന്നാണ് സ്വിറ്റ്സർലൻറ് പൗരത്വ വകുപ്പ് പ്രസിഡൻറ് സ്റ്റെഫൻ വെർലെയുടെ നിലപാട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.