ബ്രിട്ടനെ നയിക്കാന്‍ ഇനി തെരേസ
text_fieldsലണ്ടന്‍: ശാന്തപ്രകൃതം, പ്രതിസന്ധിയില്‍ തളരാത്ത മനോവീര്യം ഇതു രണ്ടും ചേര്‍ന്നതാണ് തെരേസ മെയ് എന്നാണ് സുഹൃത്മതം. ഹിതപരിശോധന പ്രചാരണവേളകളിലും പിന്നീട് ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിലേക്ക് സാധ്യത കല്‍പിക്കുന്ന മത്സരാര്‍ഥിയായി മുന്നിലത്തെിയപ്പോഴും ലോകം കണ്ടതാണത്. മാധ്യമ കവറേജ് മാത്രം ലക്ഷ്യമിട്ട് മക്കളില്ലാത്തവളെന്ന് എതിരാളിയായിരുന്ന ആന്‍ഡ്രിയ ലീഡ്സം വ്യക്തിപരമായി അധിക്ഷേപിച്ചപ്പോഴും ഈ 59 കാരി കുലീനത കൈവിട്ടില്ല. വര്‍ഷങ്ങളായി രാഷ്ട്രീയരംഗത്ത് നന്നായി ഗൃഹപാഠം ചെയ്തുകൊണ്ടിരിക്കുകയാണ് തെരേസ. ബ്രെക്സിറ്റ് യാഥാര്‍ഥ്യമാവുമെന്നും ഡേവിഡ് കാമറണ്‍ രാജിവെക്കുമെന്നും തെരേസ മെയ് രാജ്യത്തെ രണ്ടാമത്തെ വനിതാപ്രധാനമന്ത്രിയായി എത്തുമെന്നും അന്നൊന്നും ആരും സ്വപ്നംപോലും കണ്ടിരുന്നില്ല. കൈകാര്യംചെയ്യാന്‍ ഏറ്റവും വിഷമംപിടിച്ച സ്ത്രീ എന്നാണ് സഹപ്രവര്‍ത്തകര്‍ തെസേരയെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ മറ്റുള്ളവര്‍ തന്നെക്കുറിച്ച് എന്തുചിന്തിക്കുന്നുവെന്ന് അവര്‍ ആരോചിക്കാറില്ളെന്നും അവര്‍ അടിവരയിടുന്നു. ബ്രിട്ടന്‍െറ ഉരുക്കു പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറോടല്ല, മുന്‍ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണിനോടാണ് എന്നത് സംശയാതീതമാണ്. അവര്‍ ആരാധിക്കപ്പെട്ട വ്യക്തിത്വമല്ല. ചില പ്രത്യേക സാഹചര്യങ്ങളില്‍ നല്ളൊരു ആശയം നിര്‍ദേശിച്ചാല്‍ കടുത്ത തീരുമാനങ്ങളില്‍നിന്ന് വ്യതിചലിക്കാന്‍ അവര്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു.
പൊലീസ് അഴിമതിക്കു നേരെയും കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കെതിരെയും നടപടിയെടുത്തതും സിവില്‍ സര്‍വിസില്‍ അനീതി വെച്ചുപൊറുപ്പിക്കാത്തതും തെരേസയുടെ കരിയറിലെ പൊന്‍തൂവലുകളാണ്. എന്നാല്‍, മുതലാളിത്ത വ്യവസ്ഥിതിയുടെ വക്താവെന്ന് തെരേസയെ കരുതുന്നവരുമുണ്ട്. ഹുവെര്‍ട്ട് ബ്രാസിയറുടെയും സൈദീയുടെയും ഏകമകളായ തെരേസയുടെ ബാല്യം ഓക്സ്ഫഡ്ഷ്രൈനിലെ നാട്ടിന്‍പുറങ്ങളിലായിരുന്നു. ഓക്സ്ഫഡില്‍ ബിരുദം പൂര്‍ത്തിയാക്കി. ഫിലിപ് ജോണ്‍ മെയ് ആണ് ഭര്‍ത്താവ്.
ബ്രിട്ടന്‍ യൂനിയനില്‍ തുടരുന്നത് അനുകൂലിച്ച തെരേസ പ്രധാനമന്ത്രിയായാല്‍ ബ്രെക്സിറ്റ് നടപ്പാക്കില്ളെന്ന് ആശങ്കയുയര്‍ന്നിരുന്നു. ആശങ്ക വേണ്ടെന്ന് അവര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കുടിയേറ്റം, മനുഷ്യാവകാശം, സ്ത്രീസമത്വം, തൊഴിലാളികളുടെ അവകാശ സംരക്ഷണം, വിദ്യാഭ്യാസം എന്നീ വിഷയങ്ങളില്‍ തെരേസ സ്വീകരിക്കുന്ന നിലപാടുകള്‍ എന്തെന്നറിയാന്‍ ബ്രിട്ടീഷ് ജനത കാത്തിരിക്കുകയാണ്. 1997ലാണ് തെരേസ രാഷ്ട്രീയജീവിതം ആരംഭിച്ചത്. കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ ഷാഡോ മന്ത്രിസഭയില്‍ വിവിധ ചുമതലകള്‍ വഹിച്ചു. 2002-2003 വരെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ചെയര്‍പേഴ്സനായിരുന്നു. 2010ല്‍ ആഭ്യന്തര സെക്രട്ടറിയായി ചുമതലയേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.