തുർക്കി അട്ടിമറി: ആരോപണം നിഷേധിച്ച് ഗുലൻ
text_fieldsഅങ്കാറ: തുര്‍ക്കിയിലെ പട്ടാള അട്ടിമറിശ്രമത്തില്‍ തനിക്കെതിരായ ആരോപണം നിഷേധിച്ച് ഫതഹുല്ല ഗുലന്‍. 90ഓളം പേരുടെ മരണത്തിനിടയാക്കിയ പട്ടാള അട്ടിമറിശ്രമത്തില്‍ ഖേദം രേഖപ്പെടുത്തുന്നു. തുര്‍ക്കിയിലെ ജനങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്നുവെന്നും രാജ്യത്ത് സമാധാനം എത്രയും പെട്ടന്ന് വീണ്ടെടുക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും ഫതഹുല്ല ഗുലന്‍ ഇ-മെയില്‍ സന്ദേശത്തിലൂടെ അറിയിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിലൂടെയാണ് സര്‍ക്കാര്‍ അധികാരത്തിലെത്തേണ്ടത്, അല്ലാതെ ബലംപ്രയോഗിച്ചല്ല . തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിക്കുന്നതായും ഫതഹുല്ല ഗുലന്‍ ഇമെയിലിലൂടെ അറിയിച്ചു.
പുരോഹിതനായ ഫതഹുല്ല ഗുലൻെറ ശക്തമായ ഇടപെടലുകളാണ് അട്ടിമറിക്കു പിന്നിലെന്ന് തുര്‍ക്കി ഭരണകൂടം ആരോപിച്ചിരുന്നു. യു.എസിലെ പെന്‍സില്‍വാനിയയില്‍ കഴിയുന്ന ഫതഹുല്ല ഗുലന്‍ രാജ്യത്ത് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് എതിരായി നില്‍ക്കുന്ന പ്രധാന സൈനിക ഉദ്യോഗസ്ഥവുമായി ബന്ധം പുലര്‍ത്തിയിരുന്നു. തുര്‍ക്കിയിലെ ഇമാമും ജനപ്രതീതിനേടിയ മതനേതാവുമായ ഗുലന്‍െ സമാന്തര സംവിധാനം നടപ്പാക്കാനാണ് ആഹ്വാനം ചെയ്തിരുന്നത്. ഇദ്ദേഹത്തിന്‍്റെ അനുയായികള്‍ ഹിസ്മത്തെ് എന്ന ഗുലെന്‍ മൂവ്മെൻറ് സംഘടന രൂപീകരിക്കുകയും നൂറോളം രാജ്യങ്ങളിലായി 1,000 ത്തോളം സ്കൂളുകൾ, ആശുപത്രി, ചാരിറ്റിസ്ഥാപനങ്ങള്‍, ബാങ്കുകള്‍, പത്രം റേഡിയോ, ടി.വി ചാനൽ എന്നിവ നടത്തി വരുന്നുണ്ട്.
പ്രസിഡന്‍്റ് റജബ് ത്വയ്യബ് ഉര്‍ദുഗാന്‍്റെ അടുത്ത സുഹൃത്തായിരുന്ന ഫതഹുല്ല ഗുലന്‍ കുറച്ചുവര്‍ഷങ്ങള്‍ക്കു അദ്ദേഹവുമായി അകന്നത്. മാധ്യമങ്ങളിലും പൊലീസിലും ജുഡീഷ്യറിയും ഉള്‍പ്പെടെ തുര്‍ക്കി സമൂഹത്തില്‍ ഗുലെന്‍്റെ സ്വാധീനം വര്‍ധിച്ചുവരുന്നത് ഉര്‍ദുഗാന്‍ സംശയദൃഷ്ടിയോടെയാണ് കണ്ടത്. 1999ല്‍ മാതൃരാജ്യത്ത് രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെ തുടര്‍ന്ന് ഗുലെന്‍ യു.എസിലേക്ക് കടക്കുകയായിരുന്നു.
ഗുലെനെ പിന്തുണക്കുന്ന ഉയര്‍ന്ന ഉദ്യോഗസ്ഥരുള്‍പ്പെടെ നൂറുകണക്കിന് സൈനികരെ പുറത്താക്കിയിരുന്നു. ഹിസ്മത്തെിന്‍്റെ സ്കൂളുകളും പൂട്ടുകയും ഗുലെനോട് അനുഭാവ സമീപനം പുലര്‍ത്തുന്ന മാധ്യമങ്ങള്‍ക്കെതിരെയും ഉര്‍ദുഗന്‍ നടപടിയെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.