തുർക്കിയിൽ വിദ്യാഭ്യാസ വിചക്ഷണർക്ക് യാത്രാ നിരോധം
text_fieldsഇസ്തംബൂൾ: തുർക്കിയിൽ വിദ്യാഭ്യാസ വിചക്ഷണർക്ക് രാജ്യം വിടുന്നതിന് ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിലക്കേർപ്പെടുത്തി. സർവകലാശാല സംബന്ധമായ കാര്യങ്ങൾക്ക് യാത്ര ചെയ്യുന്നതിനാണ് വിലക്കുള്ളത്. അതേസമയം, താൽകാലികമായ നടപടി മാത്രമാണെന്ന് അധികൃതർ മാധ്യമങ്ങളെ അറിയിച്ചു.
സൈനികരുമായി സർവകലാശാലയിലെ ചില വ്യക്തികൾ ഫോൺ സംഭാഷണം നടത്തിയതായി കരുതുന്നതിനാലാണ് നടപടിയെന്നും തുർക്കിയിൽ നടന്നിട്ടുള്ള സൈനിക അട്ടിമറികളിൽ സർവകലാശാലകൾ എല്ലായ്പ്പോഴും നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ഒൗദ്യോഗിക വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം 1577 സർവകലാശാലാ ഡീൻമാേരാട് രാജിവെക്കാൻ വിദ്യാഭ്യാസ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ചത്തെ അട്ടിമറിക്ക് ശേഷം രാജ്യത്തെ സർക്കാർ സംവിധാനങ്ങളിൽ വ്യാപക അഴിച്ചുപണിയാണ് തുർക്കി പ്രസിഡൻ് റജബ് ത്വയ്യിബ് ഉർദുഗാൻ നടപ്പിലാക്കുന്നത്. നീതിന്യായ വകുപ്പിലും സൈന്യത്തിലും പൊലീസ് സേനയിലുമുള്ള പതിനായിരത്തോളം േപരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയോ തടവിലാക്കുകയോ െചയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.