ആല്‍ക്കഹോള്‍ ഏഴുതരം കാന്‍സറിനു കാരണമെന്ന് പഠനം
text_fieldsലണ്ടന്‍: ആല്‍ക്കഹോള്‍ ഉപഭോഗം ഏഴുതരം കാന്‍സറിന് കാരണമാകുന്നതായി പുതിയ ശാസ്ത്രപഠനങ്ങളില്‍ കണ്ടത്തെി. ചുരുങ്ങിയതോതിലുള്ള മദ്യപാനംപോലും കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതായും പഠനം പറയുന്നു. ന്യൂസിലന്‍ഡിലെ ഒട്ടാഗോ സര്‍വകലാശാലയിലെ ജെന്നി കോണറുടെ നേതൃത്വത്തില്‍ നടന്ന പഠന ഗവേഷണത്തിലാണ് ആല്‍ക്കഹോള്‍ ഉപഭോഗം കാന്‍സറിന്‍െറ പ്രത്യക്ഷ കാരണമാകുന്നതായി സ്ഥിരീകരിച്ചത്.
പഠനറിപ്പോര്‍ട്ട് ‘അഡിക്ഷന്‍’ എന്ന ശാസ്ത്രമാസിക വഴിയാണ് പുറത്തുവിട്ടത്. കരള്‍, വന്‍കുടല്‍, സ്തനം, പാന്‍ക്രിയാസ്, പൗരുഷഗ്രന്ഥി തുടങ്ങിയ അവയവങ്ങളെയാണ് ആല്‍ക്കഹോള്‍ വഴിയുള്ള കാന്‍സര്‍ ബാധിക്കുന്നത്. ചര്‍മ കാന്‍സര്‍ ഉള്‍പ്പെടെ മറ്റ് അര്‍ബുദങ്ങള്‍ക്കും ഇതു വഴിവെക്കുന്നു.
വേള്‍ഡ് കാന്‍സര്‍ റിസര്‍ച് ഫണ്ട്, ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഗവേഷണ ഏജന്‍സി എന്നിവ തയാറാക്കിയ കണക്കുകളെയും സ്വന്തമായി നടത്തിയ സര്‍വേകളെയും ആധാരമാക്കിയാണ് ജെന്നി കോണര്‍ പുതിയ നിഗമനങ്ങളില്‍ എത്തിയത്.
റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ മദ്യപാനത്തിനെതിരെ വിദ്യാലയങ്ങളില്‍ വ്യാപക ബോധവത്കരണ പദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് ബ്രിട്ടീഷ് വൈദ്യശാസ്ത്ര ഗവേഷകര്‍ അധികൃതരോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.