തുർക്കി അട്ടിമറി: ഗുലെൻറ വലംകൈ കസ്റ്റഡിയിൽ
text_fieldsഇസ്തംബൂൾ: തുർക്കിയിലെ പട്ടാള അട്ടിമറി ശ്രമത്തിെൻറ മുഖ്യ സൂത്രധാരനെന്ന് സംശയിക്കപ്പെടുന്ന ആത്മീയ നേതാവ് ഫതഹുല്ല ഗുലെൻറ വലംകൈയും മുഖ്യ സഹായിയുമായ ഹാലിസ് ഹാൻസിയെ തുർക്കി അധികൃതർ കസ്റ്റഡിയിലെടുത്തു.
അട്ടിമറിക്ക് രണ്ട് ദിവസം മുമ്പാണ് ഹാലിസ് ഹാൻസി തുർക്കിയിക്കേ് കടന്നതെന്ന് പ്രസിഡൻറിെൻറ ഒാഫീസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. ഫതഹുല്ല ഗുലെൻറ അനന്തരവനായ മുഹമ്മദ് സെയ്ത് ഗുലനെയും തുർക്കി അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വടക്കു കിഴക്കൻ നഗരമായ എർസുറുമിൽ നിന്ന് കഴിഞ്ഞ ദിവസമാണ് സെയ്ത് ഗുലനെ പിടികൂടിയതെന്നും കൂടുതൽ ചോദ്യം ചെയാനായി ഇയാളെ ഇസ്താംബൂളിലെത്തിച്ചെന്നും ഒൗദ്യോഗിക മാധ്യമമായ അനദോലു റിപ്പോർട്ട് ചെയ്തു. ഭീകര സംഘടനയുമായി ബന്ധപ്പെട്ടുള്ള കുറ്റങ്ങൾ സെയ്ത് ഗുലെൻറ പേരിൽ ചുമത്താൻ സാധ്യതയുണ്ട്.
2010ലെ സിവിൽ സർവീസ് പരീക്ഷയിലെ ചോദ്യങ്ങൾ ചോർത്താൻ നീക്കം നടത്തിയ കേസിൽ ഇയാൾ പിടികിട്ടാപ്പുള്ളിയാണ്. ജൂലൈ 15ലെ പട്ടാള അട്ടിമറി ശ്രമത്തിന് ശേഷം ആദ്യമായാണ് ഫതഹുല്ല ഗുലെൻറ ബന്ധു തുർക്കിയിൽ കസ്റ്റഡിയിലാവുന്നത്. കഴിഞ്ഞ വർഷം മെയിൽ ഗുലെൻറ മറ്റൊരു അനന്തരവനെ പൊലീസ് പിടികൂടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.