ലോകം യുദ്ധത്തിന്‍െറ വക്കിലെന്ന് മാര്‍പാപ്പ
text_fieldsക്രാക്കോവ്: ലോകം യുദ്ധത്തിന്‍െറ വക്കിലൂടെയാണ് കടന്നുപോവുന്നതെന്ന് പോപ് ഫ്രാന്‍സിസ് മാര്‍പാപ്പ. പ്രഥമ പോളണ്ട് സന്ദര്‍ശനത്തിനിടെയാണ് മാര്‍പാപ്പയുടെ ശ്രദ്ധേയമായ പ്രസ്താവന. മധ്യ, കിഴക്കന്‍ യൂറോപ്പിലെ യാഥാസ്ഥിതിക ഭരണകൂടങ്ങളുടെ അഭയാര്‍ഥികളുടെ നേര്‍ക്കുള്ള സമീപനങ്ങളെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ലോക യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്യുന്നതിന് ദക്ഷിണ പോളിഷ് നഗരമായ ക്രാക്കോവില്‍ എത്തിയതായിരുന്നു മാര്‍പ്പാപ്പ.
ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്ന് ആഘോഷത്തിനായി ക്രാക്കോവില്‍ എത്തിച്ചേര്‍ന്ന പത്തുലക്ഷത്തിലേറെ കത്തോലിക്ക യുവാക്കളെ പാപ്പ അഭിസംബോധന ചെയ്തു. ലോകം യുദ്ധമുഖത്താണെന്ന് തുറന്നുപറയാന്‍ നമ്മള്‍ ആരെയും പേടിക്കേണ്ടതില്ളെന്ന് അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിലെ വൈദികന്‍െറ കൊലയെ മാര്‍പാപ്പ ശക്തമായി അപലപിച്ചു. ഐ.എസ് നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിലും ജര്‍മനിയിലും മുസ്ലിംകള്‍ക്കെതിരായ വികാരം വളരുന്നു. മതങ്ങള്‍ അല്ല, മറ്റുള്ളവര്‍ ആണ് യുദ്ധം ആഗ്രഹിക്കുന്നത്. പണം, വിഭവങ്ങള്‍, ജനങ്ങളുടെ മേലുള്ള ആധിപത്യം എന്നീ താല്‍പര്യങ്ങള്‍ ആണ് ഇതിന്‍െറ പിന്നില്‍.
മുസ്ലിംകളെ കുറിച്ച് കൃത്രിമമായി ഭീതി ജനിപ്പിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പോപ്പ് രാജ്യത്ത് എത്തുന്നതിന് മൂന്നു ദിവസം മുമ്പ് പോളിഷ് സര്‍ക്കാര്‍ കര്‍ശനമായ താക്കീതു നല്‍കിയിരുന്നു. മധ്യ- കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളെപോലെ പോളണ്ടും അഭയാര്‍ഥികള്‍ക്കുനേരെ മുഖം തിരിച്ചിരുന്നു. അഭയാര്‍ഥികളെ സ്വീകരിക്കാന്‍ യൂറോപ്യന്‍ യൂനിയന്‍ ഓരോ രാജ്യത്തിനും മുന്നോട്ടുവെച്ച ക്വോട്ട നിരസിച്ച ഇവര്‍ പകരം പിഴ അടക്കുകയായിരുന്നു. ഫ്രാന്‍സിലെ നീസില്‍ നടന്ന തീവ്രവാദി ആക്രമണത്തിനുശേഷം പോളണ്ട് ആഭ്യന്തര മന്ത്രി മാരിയസ് ബ്ളസാക്ക് അഭയാര്‍ഥികളെ തടയാന്‍ രാജ്യസുരക്ഷക്കെന്ന പേരില്‍ അതിര്‍ത്തിയിലെ കാവല്‍ കൂടുതല്‍ ശക്തമാക്കിയിരുന്നു.
അതേസമയം, അഭയാര്‍ഥി കുടിയേറ്റം എന്ന സങ്കീര്‍ണ പ്രതിഭാസത്തെ മാനിക്കാന്‍ തയാറാവണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ അവരെ ഉപദേശിച്ചു. അത് ഭയത്തെ ഇല്ലായ്മ ചെയ്യുന്നതിനുള്ള കാരുണ്യപൂര്‍വവും വിവേകപരവുമായ മഹത്തായ പ്രവൃത്തിയാണ്. വിശപ്പില്‍നിന്നും യുദ്ധത്തില്‍നിന്നും അഭയം തേടിയത്തെുന്നവരെ ഇരുകരങ്ങളും നീട്ടി സ്വീകരിക്കാന്‍ തയാറാവുക. വിശ്വാസ സ്വാതന്ത്ര്യവും സുരക്ഷയും അടക്കം അവരുടെ മൗലികാവകാശങ്ങളെ വകവെച്ചുകൊടുക്കുക- അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.