‘ദൈവത്തെ ഓര്‍ത്ത് പുറത്തുപോവുക’– കോര്‍ബിനോട് കാമറണ്‍
text_fieldsലണ്ടന്‍: ദേശീയതാല്‍പര്യം മുന്‍നിര്‍ത്തി ലേബര്‍ പാര്‍ട്ടി നേതൃത്വം ഒഴിയണമെന്ന് ജെറമി കോര്‍ബിനോട് സ്ഥാനമൊഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ആവശ്യപ്പെട്ടു. ‘ദൈവത്തെ ഓര്‍ത്ത് പുറത്തുപോവുക’ -കാമറണ്‍ പറഞ്ഞു. ഹിതപരിശോധനയില്‍ ബ്രിട്ടന്‍ യൂനിയനില്‍ തുടരുന്നതിനെ അനുകൂലിച്ച കോര്‍ബിന്‍ ജനങ്ങളില്‍ ആ സന്ദേശം എത്തിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ച് രാജിവെക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. ഷാഡോ മന്ത്രിസഭയില്‍ എം.പിമാരുടെ കൂട്ടരാജിയുംസമ്മര്‍ദ്ദത്തിന് ആക്കംകൂട്ടി.
കഴിഞ്ഞ ദിവസം കോര്‍ബിനെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയം വന്‍ഭൂരിപക്ഷത്തോടെ പാസാക്കുകയും ചെയ്തു. എന്നാല്‍, രാജിവെക്കില്ളെന്ന് കോര്‍ബിന്‍ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കാമറണ്‍ നേരിട്ട് കോര്‍ബിനോട് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടത്. എന്‍െറ പാര്‍ട്ടിക്കും അദ്ദേഹം പ്രതിപക്ഷസ്ഥാനത്തത്തെുന്നതില്‍ താല്‍പര്യമുണ്ടായിരുന്നു. എന്നാല്‍, ദേശീയ താല്‍പര്യം എതിരായതിനാല്‍ രാജിവെക്കുകയാണ് നല്ലത്. ബ്രിട്ടീഷ് പാര്‍ലമെന്‍റ് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കാമറണ്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.