ബ്രിട്ടനില്‍ നേതൃത്വത്തിനായി മിഖായേല്‍ ഗോവ് ചരടുവലി തുടങ്ങി
text_fieldsലണ്ടന്‍: ബ്രിട്ടന്‍െറ പ്രധാനമന്ത്രിപദത്തിനായി നിയമ സെക്രട്ടറി മിഖായേല്‍ ഗോവ് ചരടുവലി തുടങ്ങി. പ്രധാനമന്ത്രിയാവാന്‍ ഏറെ സാധ്യത കല്‍പിക്കപ്പെട്ടിരുന്ന ബോറിസ് ജോണ്‍സണെ പിന്തുണക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ഗോവിന്‍െറ അപ്രതീക്ഷിത നീക്കം കണ്‍സര്‍വേറ്റിവ് പാര്‍ട്ടി അംഗങ്ങളെ ഞെട്ടിച്ചു. ബ്രെക്സിറ്റിനായി ശക്തമായി വാദിച്ചിരുന്ന ഗോവ് പ്രചാരണവേളകളില്‍ ഏറെ കൈയടിനേടിയിരുന്നു. പ്രധാനമന്ത്രിയാവാന്‍ യോഗ്യതയില്ലാത്തതിനാല്‍ ബോറിസ് ജോണ്‍സണ് നേതൃപദവി നല്‍കരുതെന്നാണ് ഗോവിന്‍െറ പക്ഷം.
‘ബ്രിട്ടന്‍െറ പ്രധാനമന്ത്രിപദത്തിലേക്കില്ളെന്ന് ഞാന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരുന്നു. ആ നയത്തില്‍ മാറ്റവുമില്ലായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചക്കു ശേഷമുണ്ടായ സംഭവവികാസങ്ങള്‍ എന്‍െറ തീരുമാനം മാറ്റിമറിക്കുകയായിരുന്നു. നേതൃത്വത്തിനായി മത്സരിക്കുന്ന സ്ഥാനാര്‍ഥികളോട് ബഹുമാനമുണ്ട്. പ്രത്യേകിച്ച് സ്വതന്ത്ര ബ്രിട്ടനുവേണ്ടി വാദിച്ച ബോറിസ് ജോണ്‍സണോട്. ബോറിസിന്‍െറ പിന്നില്‍ അണിനിരക്കാനായിരുന്നു പദ്ധതി. എന്നാല്‍, ഇപ്പോള്‍ തീരുമാനം മാറ്റിയിരിക്കുന്നു. ബോറിസിന് പുതിയ ബ്രിട്ടനെ വാര്‍ത്തെടുക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്തം നിറവേറ്റാനാവില്ല. ഈ സാഹചര്യത്തിലാണ് വൈമനസ്യത്തോടെയാണെങ്കിലും മത്സരിക്കാന്‍ തീരുമാനിച്ചത്. ഒരുപാട് വെല്ലുവിളികളും ഒപ്പം അവസരങ്ങളും നമ്മെ കാത്തിരിക്കുന്നുണ്ട്. രാജ്യത്തെ കെട്ടുറപ്പുള്ളതാക്കിമാറ്റണം’ -ഗോവ് വ്യക്തമാക്കി.
അതിനിടെ, കണ്‍സര്‍വേറ്റിവ് നേതൃസ്ഥാനത്തേക്ക് മത്സരിക്കാനില്ളെന്ന് ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. അടുത്ത നേതാവിനെ പിന്തുണക്കുമെന്നും അത് താനായിരിക്കില്ളെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യ ലണ്ടനില്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ് സ്ഥാനാര്‍ഥി മത്സരത്തില്‍നിന്ന് പിന്മാറുന്നതായി ബോറിസ് പ്രഖ്യാപിച്ചത്.അവര്‍ വ്യാഴാഴ്ച രാവിലെ മുതല്‍ പ്രചാരണം തുടങ്ങിയിരുന്നു. ബോറിസിന് പാര്‍ട്ടിയെയും രാജ്യത്തെയും നയിക്കാന്‍ കഴിയുമെന്ന് കരുതുന്നില്ളെന്ന മിഖായേല്‍ ഗോവിന്‍െറ ആരോപണത്തിനു പിന്നാലെയായിരുന്നു ബോറിസിന്‍െറ പിന്മാറ്റം. ഹിതപരിശോധനയില്‍ പരാജയപ്പെട്ടതിന്‍െറ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി പദത്തില്‍നിന്ന് ഡേവിഡ് കാമറണ്‍ രാജിപ്രഖ്യാപിച്ചതോടെയാണ് മത്സരത്തിന് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയില്‍ അരങ്ങൊരുങ്ങിയത്. നേരത്തേ മത്സരത്തിനില്ളെന്ന് ജോര്‍ജ് ഒസ്ബോണും വ്യക്തമാക്കിയിരുന്നു. ആഭ്യന്തര സെക്രട്ടറി തെരേസ മെയ്യും കണ്‍സര്‍വേറ്റിവ് എം.പിമാരായ ആന്‍ഡ്രിയ ലീഡ്സം, സ്റ്റീഫന്‍ ക്രാബ്, ലിയാം ഫോക്സ് എന്നിവരുള്‍പ്പെടെ അഞ്ചു പേരാണ് മത്സരരംഗത്തുള്ളത്. തെരേസയും ബോറിസിനെതിരെ രംഗത്തത്തെിയിരുന്നു. ബോറിസിന്‍െറ പിന്മാറ്റം തെരേസക്ക് മുതല്‍ക്കൂട്ടാവും. നാമനിര്‍ദേശം സമര്‍പ്പിക്കുന്നത് വ്യാഴാഴ്ച ഉച്ചയോടെ അവസാനിച്ചു. സെപ്റ്റംബര്‍ ഒമ്പതിനാണ് വിജയികളെ പ്രഖ്യാപിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.