ഐ.എ.എസിൽ നിന്നുള്ള രാജി ഗുണത്തേക്കാളേറെ ദോഷം ചെയ്തു -ഷാ ഫൈസൽ (അഭിമുഖം)
text_fieldsബ്യൂറോക്രസി വിട്ട് സ്വന്തം രാഷ്ട്രീയ കക്ഷിക്ക് രൂപം നൽകി 18 മാസം പൂർത്തിയാകുംമുെമ്പ അതും മതിയാക്കിയ ഷാ ഫൈസൽ 'വിരമിക്കൽ ആശാൻ' എന്ന വിളിപ്പേര് ശരിയെന്ന് തെളിയിച്ചു. ജമ്മു കശ്മീർ പീപിൾസ് മൂവ്മെൻറ് (ജെ.കെ.പി.എം) പ്രസിഡൻറ് പദവി രാജിവെച്ച ഷാ ഫൈസൽ ഒരിക്കലൂടെ ബ്യൂറോക്രാറ്റാകാൻ കുപ്പായം തുന്നുകയാണെന്ന് അണിറയ വർത്തമാനം. അന്ന് നൽകിയ രാജി ഇതുവരെയും സ്വീകരിക്കപ്പെടാത്തതാണേല്ലാ.
രാഷ്ട്രീയത്തിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെ, പ്രമുഖ ഇംഗ്ലീഷ് വാർത്ത പോർട്ടൽ 'വയർ' ലേഖകൻ മുദസിർ അഹ്മദ് വാട്സാപ് വഴി അയച്ചുനൽകിയ ചോദ്യങ്ങൾക്ക് ഫൈസൽ നൽകിയ മറുപടികളാണ് താഴെ. രാജി തീരുമാനം, 2019 ആഗസ്റ്റ് അഞ്ചിന് ജമ്മു കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള സ്ഥിതിവിശേഷം, ഭാവി പദ്ധതികൾ തുടങ്ങിയവയെ കുറിച്ചായിരുന്നു പ്രതികരണം....
? െഎ.എ.എസ് വിെട്ടറിഞ്ഞ് രാഷ്ട്രീയത്തിൽ കടക്കാനുള്ള തീരുമാനം ധീരമായ നടപടിയായാണ് അന്ന് വാഴ്ത്തപ്പെട്ടത്. ജനത്തിന്, വിശിഷ്യാ യുവതക്ക് തെരഞ്ഞെടുപ്പ് ബദലായിരുന്നു അന്ന് വാഗ്ദാനം. പിന്നെയെന്തിനാണിപ്പോൾ രാഷ്ട്രീയം വേണ്ടെന്നുവെച്ചത്?
കഴിഞ്ഞ വർഷം ആഗസ്റ്റ് അഞ്ചിലെ നിർണായക തീരുമാനത്തിനുശേഷം കശ്മീർ മുഖാമുഖം നിൽക്കുന്നത് പുതിയ യാഥാർഥ്യവുമായാണ്. ഒരു തുടക്കക്കാരനായിരുന്നു ഞാൻ. താഴെത്തട്ടിലെ പ്രവർത്തന പരിചയം മാസങ്ങളുടെത് മാത്രം. അതിനകം അറസ്റ്റ് ചെയ്യപ്പെട്ടു.
തിരിഞ്ഞുനോക്കുേമ്പാൾ, അന്നത്തെ എെൻറ രാജി ഉപകാരത്തെക്കാൾ ഉപദ്രവമാണ് തിരിച്ചുനൽകിയതെന്ന് തിരിച്ചറിയുന്നു. സിവിൽ സർവീസ് എന്ന പ്ലാറ്റ്ഫോം വേണ്ടപോലെ പ്രയോജനപ്പെടുത്താനാകാത്ത 'വിരമിക്കൽ ആശാൻ' എന്നായിരുന്നു ആക്ഷേപം. മാത്രമല്ല, കശ്മീരിെൻറ സവിശേഷ സാഹചര്യത്തിൽ ഞാൻ നടത്തിയ പ്രതിഷേധത്തിെൻറ ചെറിയ ശബ്ദം രാജ്യദ്രോഹമായാണ് വിലയിരുത്തപ്പെട്ടത്. സിവിൽ സർവീസിലേക്ക് എത്തിപ്പെടണമെന്ന് കൊതിച്ച യുവാക്കളെ അത് പിന്തിരിപ്പിച്ചു. എെൻറ സഹപ്രവർത്തകരിൽ പലരെയും നിരാശരാക്കി. ഇൗ സംവിധാനത്തിൽനിന്ന് മര്യാദയില്ലാത്ത പടിയിറക്കമെന്നായിരുന്നു അവർ അതിനെ വിളിച്ചത്.
? ജെ.കെ.പി.എം രൂപവത്കരിച്ച് നിങ്ങൾ പറഞ്ഞത് കശ്മീരിന് പരിവർത്തനം അനിവാര്യമാണെന്നാണ്. നിലവിലെ വ്യവസ്ഥാപിത കക്ഷികൾക്കും സിവിൽ സർവീസിനും അതുനൽകാനാവില്ലെന്നും. പ്രശ്ന നിർധാരണത്തിൽ പിന്നെ എവിടെയാണ് പിഴച്ചത്.
നിർധാരണമല്ല പിഴച്ചത്. ഒരു ഒാഫീസറെന്ന നിലക്ക് വലിയ കാര്യങ്ങൾ ചെയ്യാനാകില്ലെന്നും ഞാൻ പറഞ്ഞിട്ടില്ല. പക്ഷേ, നമ്മുടെത് പോലുള്ള ജനാധിപത്യത്തിൽ ഫലം പരിഗണിച്ചാൽ രാഷ്ട്രീയം കൂടുതൽ വിശാലമായ കാൻവാസ് പ്രദാനം ചെയ്യുന്നുണ്ട്. എെൻറ വിഷയത്തിൽ, ഞാൻ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ച വഴിയാണ് തെറ്റിയത്, രാഷ്ട്രീയം മൊത്തമായല്ല.
? ആഗസ്റ്റ് അഞ്ചിലെ സംഭവങ്ങൾക്കു പിറകെ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ വളരെ വേഗം ഹേബിയസ് കോർപസ് പരാതി (ഡൽഹി ഹൈകോടതിയിൽ) നൽകിയ നേതാക്കളിൽ ഒരാളായിരുന്നു നിങ്ങൾ. നോട്ടീസ് നൽകി വാദം കേൾക്കാൻ കോടതി തയാറായിട്ടും നിങ്ങൾ പരാതി പിൻവലിച്ചു. എന്തായിരുന്നു കാരണം?
ഇൗ തീരുമാനം (നേതാക്കളുടെ അറസ്റ്റ്) രാഷ്ട്രീയ തീരുമാനമായിരുന്നു. അതിന് ജുഡീഷ്യൽ പ്രതിവിധി തേടാൻ ഞാൻ ആഗ്രഹിച്ചില്ല.
? നിങ്ങളിപ്പോഴും വീട്ടുതടങ്കലിലാണോ? ഇപ്പോഴത്തെ സ്ഥിതി എന്താണ്?
സുരക്ഷാ കാരണങ്ങളാൽ സഞ്ചാരത്തിന് നിയന്ത്രണങ്ങളുണ്ട്.
? മോചനത്തിന് നിബന്ധനയായി കശ്മീർ വിഷയം മിണ്ടില്ലെന്ന് നിങ്ങളിൽ നിന്ന് കരാർ എഴുതി വാങ്ങിയിട്ടുണ്ടോ?
പൊതു സുരക്ഷ നിയമപ്രകാരമായിരുന്നു എനിക്കെതിരെ കേസ് എടുത്തത്. അതിനാൽ ബോണ്ട് ആവശ്യമുണ്ടായിരുന്നില്ല. നിരുപാധികമായിരുന്നു വിട്ടയക്കൽ.
?2019 ആഗസ്റ്റ് അഞ്ചിനു ശേഷം, കശ്മീരിെൻറ രാഷ്ട്രീയ സാഹചര്യം എത്രത്തോളം മാറി?
സത്യം പറഞ്ഞാൽ, ഇന്ത്യൻ ഭരണഘടന ചട്ടക്കൂടിൽ നിലയുറപ്പിച്ചുതന്നെ കശ്മീരിെൻറ സമ്പൂർണ ഉദ്ഗ്രഥനത്തിനെതിരായ ചെറുത്തുനിൽപ് അനുവദിക്കുന്ന അവസ്ഥ ആഗസ്റ്റ് അഞ്ചിന് തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. 370ാം വകുപ്പ് പിൻവലിച്ചതോടെ ഒന്നുകിൽ ഇന്ത്യക്കൊപ്പം മനസാ വാചാ കർമണാ നിലയുറപ്പിക്കുക, അതല്ലെങ്കിൽ എതിരാകുക എന്ന പുതിയ ദേശീയ നിലപാടാണ് നിലനിൽക്കുന്നത്. കാര്യങ്ങൾ അതോടെ എളുപ്പമായെന്നാണ് എെൻറ വിശ്വാസം. നിങ്ങൾ ഒന്നുകിൽ ഇവിടെ, അല്ലെങ്കിൽ അവിടെ...
? നിങ്ങൾ വിമാനം കയറാനിരിക്കെ അറസ്റ്റു ചെയ്യപ്പെടുകയായിരുന്നല്ലോ? അതേ കുറിച്ച് പറയാമോ? നിങ്ങളെ ജമ്മു കശ്മീർ പൊലീസ് ഡൽഹിയിൽ മജിസ്ട്രേറ്റിനു മുമ്പാകെ എത്തിച്ച് ട്രാൻസിറ്റ് റിമാൻഡ് സ്വന്തമാക്കുകയായിരുന്നോ?
എെന്ന ശ്രീനഗറിലെത്തിച്ച് അവിടെവെച്ചായിരുന്നു മജിസ്ട്രേറ്റ് ട്രാൻസിറ്റ് റിമാൻഡ് നൽകിയത്.
? കഴിഞ്ഞ വർഷം മാർച്ചിൽ ജെ.കെ.പി.എം രൂപവത്കരിക്കുേമ്പാൾ നിങ്ങൾ പറഞ്ഞത് ''യുവാക്കളാണ് ഇരകളാകുന്നത്. പെല്ലറ്റുകളും ബുള്ളറ്റുകളും അവരാണ് ഏറ്റുവാങ്ങുന്നത്, പിടഞ്ഞുവീഴുന്നത്. യുവാക്കൾക്ക് പ്രാതിനിധ്യം വേണം. ജീവൻ ബലി നൽകുന്ന നമ്മുടെ യുവതയെ നമുക്ക് രക്ഷിക്കണം'' എന്നായിരുന്നു. കഴിഞ്ഞ വർഷം കേന്ദ്രം എടുത്ത തീരുമാനങ്ങൾ^ 370, 35എ വകുപ്പുകൾ റദ്ദാക്കൽ, ജമ്മു കശ്മീരിെൻറ സംസ്ഥാന പദവി എടുത്തകളയൽ, സ്ഥലത്തിെൻറ ഉടമസ്ഥതയുമായി ബന്ധപ്പെട്ട നിയമങ്ങൾ മാറ്റൽ^ അക്രമം അവസാനിപ്പിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?
വിഷയമിവിടെ തുടങ്ങിയതേയുള്ളൂ. ഇപ്പോഴേ, പാഴ് പ്രവചനങ്ങളിൽ എനിക്ക് താൽപര്യമില്ല. കശ്മീർ ഒരിക്കലും പ്രവചിക്കാനാവാത്ത മണ്ണാണ്. ഹിംസയുടെ വഴിയുപേക്ഷിച്ച ഭാവിയാണ് ഞാൻ പ്രതീക്ഷിക്കുന്നത്. രാജ്യത്തിെൻറ വികസന വഴിയിൽ ജമ്മു കശ്മീരും അണി ചേരുമെന്ന് പ്രത്യാശിക്കുന്നു.
? ഇൗ സംവിധാനത്തിെൻറ ഭാഗമായ 10 വർഷത്തിനിടെ, റോഡുകളും സ്കൂളുകളും ആശുപത്രികളും പിന്നെ വിദ്യാഭ്യാസവും തൊഴിലും സമാധാനം െകാണ്ടുവരുമെന്ന എെൻറ ധാരണ തെറ്റായെന്ന് ജെ.കെ.പി.എം രൂപവത്കരിക്കുേമ്പാൾ നിങ്ങൾ പറഞ്ഞിരുന്നു. കശ്മീരിൽ ചോര ചിന്തുന്നത് തുടരുന്നിടത്തോളം വികസനം കൊണ്ട് കാര്യമില്ലെന്നും നിങ്ങൾ പറഞ്ഞു. എന്നാൽ, ജെ.കെ.പി.എം വിട്ട ശേഷം വീണ്ടും വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ നിർമാർജനം, തൊഴിൽ അവസരങ്ങൾ തുടങ്ങിയവയിൽ നിങ്ങൾ താൽപര്യം പ്രകടിപ്പിക്കുന്നു. എന്നല്ല, തന്നാലായത് ഇൗ മേഖലകളിൽ ചെയ്യാനുള്ള മോഹവും പങ്കുവെക്കുന്നു. അന്നായിരുന്നോ ഇന്നാണോ നിങ്ങൾ ശരിക്കും ശരി?
എെൻറ പരിജ്ഞാനത്തെ കുറിച്ചാണ് എെൻറ സംസാരം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങൾ ഏതു കാലത്തും സുപ്രധാനമാണ്. സാമ്പത്തിക വികസനം നടക്കുന്ന അന്തരീക്ഷം കൂടി മെച്ചപ്പെടണമെന്നായിരുന്നു എെൻറ ഉദ്ദേശ്യം.
ജനത്തിെൻറ സ്വന്തം വീട്ടിലിരുന്ന് (പാർലമെൻറിൽ) ഭരണഘടനയുടെ വധമെന്നായിരുന്നു 370ാം വകുപ്പ് എടുത്തുകളഞ്ഞതിനെ നിങ്ങൾ വിശേഷിപ്പിച്ചത്. ഒരു വർഷത്തിനു ശേഷം, അതേ പ്രസ്താവനയിൽ നിങ്ങൾ ഉറച്ചുനിൽക്കുന്നോ?
പ്രാതിനിധ്യ ജനാധിപത്യത്തിെൻറ മൗലിക കാരണത്തെ ആണ് ഞാൻ ചോദ്യം ചെയ്തതെന്ന് മനസ്സിലായി. 1949ൽ ഇതേ പാർലമെൻറ് തന്നെയാണ് ആ വകുപ്പ് ഭരണഘടനയുടെ ഭാഗമാക്കിയത്. 2019ൽ ആ പാർലമെൻറ് തന്നെ എടുത്തു കളയുകയും ചെയ്തു. ജനാധിപത്യത്തിൽ ജനകീയ പക്ഷം മാറിക്കൊണ്ടിരിക്കും. സമയത്തിനും സ്ഥലത്തിനുമപ്പുറം അതിനെ ആദരിച്ചേ പറ്റൂ. അന്നത്തെ എെൻറ പ്രതികരണം വിവേകപൂർണമായിരുന്നുവെന്ന് തോന്നുന്നില്ല.
? നിങ്ങൾ വീണ്ടും െഎ.എ.എസുകാരനാകാൻ പോകുന്നുവെന്നാണല്ലോ അഭ്യൂഹം. ഭാവി പദ്ധതികൾ പറയാമോ?
സത്യസന്ധമായി പറഞ്ഞാൽ, ഇൗ ഘട്ടത്തിൽ രാഷ്ട്രീയത്തിൽനിന്ന് ഞാൻ വിടപറഞ്ഞത്, രാഷ്്ട്രീയ ശരികളല്ലാതെ വിഷയങ്ങളെ മനസ്സിലാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. എെൻറ മുമ്പിൽ ജീവിതം കിടക്കുന്നുണ്ട്. വരുേമ്പാലെ കാര്യങ്ങളെ വരിക്കാൻ ഞാൻ തയാറാണ്. 'വിരമിക്കൽ ആശാനയല്ല, പ്രകടന പുരുഷനായി'........
മൊഴിമാറ്റം: കെ.പി മൻസൂർ അലി (കടപ്പാട്: ദ വയർ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.