Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightInterviewchevron_rightവി​വ​രം...

വി​വ​രം ന​ൽ​കി​യി​ല്ലേ​ൽ വി​വ​ര​മ​റി​യും

text_fields
bookmark_border
Dr. A. Abdul Hakeem
cancel
camera_alt

ഡോ. എ. ​അ​ബ്ദു​ൽ ഹ​ക്കീം

വി​വ​രാ​വ​കാ​ശ നി​യ​മം ര​ണ്ടാം പ​തി​റ്റാ​ണ്ടി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ വിവരാവകാശ കമീഷണർ സം​സാ​രി​ക്കു​ന്നു

ഏ​റ്റ​വും ക​രു​ത്തും ആ​വേ​ശ​വും ന​ൽ​കു​ന്ന നി​യ​മ​മാ​ണ് വി​വ​രാ​വ​കാ​ശ നി​യ​മം. പൊ​തു അ​ധി​കാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ കൈ​വ​ശ​മു​ള്ള വി​വ​ര​ങ്ങ​ള്‍ എ​ല്ലാ പൗ​ര​ന്മാ​ര്‍ക്കും ല​ഭ്യ​മാ​ക്കു​ന്ന​തി​നും പൊ​തു അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ളു​ടെ പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ സു​താ​ര്യ​ത​യും വി​ശ്വാ​സ്യ​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ളോ​ടു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം നി​ല​നി​ര്‍ത്തു​ന്ന​തി​നും അ​ഴി​മ​തി നി​ർ​മാ​ർജ​നം ചെ​യ്യു​ന്ന​തി​നു​മാ​യാ​ണ് വി​വ​രാ​വ​കാ​ശ നി​യ​മം. ഈ ​നി​യ​മ​ത്തി​ന്റെ സാ​ധ്യ​ത​യെ ജ​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ച്ച് അ​റി​യേ​ണ്ട​തെ​ല്ലാം അ​റി​യ​ണ​മെ​ന്ന് ശ​ഠി​ച്ച് ആ ​കാ​ര്യ​ത്തി​ൽ ഒ​പ്പ് ചാ​ർ​ത്തി​യ​യാ​ളാ​ണ് സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ ഡോ. എ. ​അ​ബ്ദു​ൽ ഹ​ക്കീം. വി​വ​രാ​വ​കാ​ശ നി​യ​മ​ത്തെ​ക്കു​റി​ച്ച് ഡ​ൽ​ഹി സ​ർ​വ​ക​ലാ​ശാ​ല​യി​ൽനി​ന്ന് ഗ​വേ​ഷ​ണ​വും പൂ​ർ​ത്തീ​ക​രി​ച്ച​യാ​ളാ​ണ് അ​ദ്ദേ​ഹം. 2005 ഒ​ക്ടോ​ബ​ര്‍ 12 മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ലാ​യ വി​വ​രാ​വ​കാ​ശ നി​യ​മം ര​ണ്ടാം പ​തി​റ്റാ​ണ്ടി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ എ. ​അ​ബ്ദു​ൽ ഹ​ക്കീം സം​സാ​രി​ക്കു​ന്നു.

വി​വ​ര​മു​ണ്ടാ​ക്കാ​ൻ മാ​ത്ര​മ​ല്ല

എ​ല്ലാ​വ​ർ​ക്കും ഒ​രു​പോ​ലെ ല​ഭ്യ​മാ​വേ​ണ്ട​താ​ണ് വി​വ​ര​ങ്ങ​ൾ. വി​വ​രാ​വ​കാ​ശ നി​യ​മം ല​ക്ഷ്യം വെ​ക്കു​ന്ന​ത് മൊ​ത്ത​ത്തി​ലു​ള്ള ജ​ന​ങ്ങ​ളെ​യാ​ണ്. ജ​ന​പ്രാ​തി​നി​ധ്യ​മാ​ണ് ന​മ്മു​ടെ ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യു​ടെ അ​ന്ത​ഃസ​ത്ത. ഏ​തൊ​രു വ​ലി​യ പ്ര​ക്രി​യ​ക​ൾ​ക്കും അ​ങ്ങ​​െന​യേ സാ​ധി​ക്കൂ. ന​മ്മു​ടെ നാ​ല് സ്തം​ഭ​ങ്ങ​ളും നോ​ക്കൂ, നി​യ​മ​നി​ർമാ​ണ സ​ഭ​ക​ളി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളാ​ണ് ഉ​ള്ള​ത്. എ​ക്സി​ക്യൂ​ട്ടി​വി​ലും ജു​ഡീ​ഷ്യ​റി​യി​ലും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രാ​ണു​ള്ള​ത്. മാ​ധ്യ​മമേ​ഖ​ല​യി​ൽ അ​തി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട​വ​രും. ഇ​തി​ൽ​നി​ന്ന് ജ​ന​ങ്ങ​ൾ പ​ല​തി​ലും നേ​രി​ട്ട​ല്ല ഉ​ള്ള​തെ​ന്ന യാ​ഥാ​ർ​ഥ്യം കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യും. എ​ന്നാ​ൽ പ്രാ​തി​നി​ധ്യ സ്വഭാ​വ​ത്തി​ൽ ജ​ന​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​ണ്. ജ​നാ​ധി​പ​ത്യ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലേ​ക്ക് ഒ​രു സ​ർ​ക്കാ​റിനെ നി​യോ​ഗി​ക്കു​ന്ന ജ​ന​ത്തി​ന് പ​ങ്കാ​ളി​ത്തം മാ​ത്ര​മാ​കു​മ്പോ​ൾ വി​വ​രാ​വ​കാ​ശ നി​യ​മം ജ​ന​ങ്ങ​ളെ നേ​രി​ട്ട് ല​ക്ഷ്യം​െവ​ക്കു​ന്നു. ജ​ന​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം സ​ർ​ക്കാറു​ക​ളു​ടെ മൂ​ല​ധ​ന​മാ​കു​മ്പോ​ൾ ജ​ന​ങ്ങ​ളോ​ട് വ്യ​വ​സ്ഥി​തി​ക്ക് കൂ​ടു​ത​ൽ ഉ​ത്ത​ര​വാ​ദി​ത്തം വ​ന്നു ചേ​രു​ന്നു. പ്രാ​ദേ​ശി​കത​ലം മു​ത​ൽ ദേ​ശീ​യത​ലം വ​രെ ത​ന്റെ സ​ർ​ക്കാ​റും അ​ത് ഉ​ൾ​കൊ​ള്ളു​ന്ന സം​വി​ധാ​ന​ങ്ങ​ളും എ​ങ്ങ​നെ മു​ന്നോ​ട്ട് പോ​കു​ന്നു​വെ​ന്ന് അ​റി​യാ​നു​ള്ള ആ​ത്യ​ന്തി​ക​മാ​യ അ​വ​കാ​ശം ജ​ന​ത്തി​നാ​ണ്. ആ ​അ​വ​കാ​ശ​ത്തി​ന് നി​യ​മ​പ്രാ​ബ​ല്യം ല​ഭി​ച്ച​താ​ണ് വി​വ​രാ​വ​കാ​ശ നി​യ​മം.

വി​വ​ര​ത്തി​ന്റെ പ്ര​തി​ഫ​ല​നം

രാ​ജ്യ​ത്തു​ണ്ടാ​കു​ന്ന നി​യ​മ​ങ്ങ​ളും ആ​ശ​യ​ങ്ങ​ളും പ​ദ്ധ​തി​ക​ളും എ​ങ്ങ​നെ​യാ​ണ് പ്രാ​വ​ർ​ത്തി​ക​മാ​കു​ന്ന​തെ​ന്ന് അ​റി​യാ​നു​ള്ള നി​യ​മംകൂ​ടി​യാ​ണ് വി​വ​രാ​വ​കാ​ശ നി​യ​മം. മു​മ്പ് മേ​ല​ധി​കാ​രി​ക​ളി​ൽ​നി​ന്ന് താ​ഴേ​ക്ക് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശം ന​ട​പ്പി​ലാ​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ദാ സ​ന്ന​ദ്ധ​രാ​യി​രു​ന്നു. ഒ​രു ഉ​ദ്യേ​ഗ​സ്ഥ​ന് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശം ന​ട​പ്പി​ലാ​ക്കാ​നു​ള്ള ബാ​ധ്യ​ത​യാ​യി​രു​ന്നു. ഇ​ന്ന് അ​ത് ജ​നം നാ​ളെ തി​ര​ക്കി​വ​രും എ​ന്ന ജാ​ഗ്ര​ത​യോ​ടെ മാ​ത്ര​മേ ന​ട​പ്പ​ു​ വന്നു​ള്ളൂ. ജ​നം വി​വ​രം നേ​രി​ട്ട് ചോ​ദി​ക്കു​ക​യും അ​ത് ന​ൽ​കു​ക​യും വേ​ണം. അ​പ്പോ​ൾ ജ​ന​ത്തി​ന്റെ വി​വ​രം അ​റി​യാ​നു​ള്ള അ​വ​കാ​ശ​ത്തെ വ​ക​​െവ​ച്ചു കൊ​ടു​ക്കാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ന് തൊ​ഴി​ൽ​പ​ര​മാ​യി ത​ന്നെ ബാ​ധ്യ​ത​യാ​യി. ജ​ന​ത്തി​ന് അ​ത് നേ​ടാ​ൻ ക​ഴി​യും എ​ന്ന​ത് അ​വ​കാ​ശ​വു​മാ​യി. ഈ ​അ​വ​കാ​ശം അ​ങ്ങ​നെ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ന​ട്ടെ​ല്ലാ​യി മാ​റി.

പ്ര​ചാ​രം ല​ഭി​ക്കേ​ണ്ട വ​കു​പ്പു​ക​ളെ ശ്ര​ദ്ധി​ക്കു​ന്നി​ല്ല

വി​വ​രാ​വ​കാ​ശ നി​യ​മ​ത്തി​ൽ ആ​കെ 31 വ​കു​പ്പു​ക​ളാ​ണു​ള്ള​ത്. എ​ന്നാ​ൽ ഇ​തി​ന്റെ ശ​ക്തി​യും പ്ര​താ​പ​വും, സ്വാ​ധീ​ന​വും വ​ള​രെ വ​ലു​താ​ണ്. ആ​യി​ര​ക്ക​ണ​ക്കി​ന് വ​കു​പ്പു​ക​ളു​ള്ള നി​യ​മ​ങ്ങ​ളു​ടേ​യും ച​ട്ട​ങ്ങ​ളു​ടേ​യും വ്യ​വ​സ്ഥ​ക​ളു​ടേ​യും പ്ര​യോ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ചോ​ദി​ക്കു​ക​യും അ​വ​ക്കെ​ല്ലാം​മേ​ലേ അ​തി​പ്ര​ഭാ​വം ഉ​ണ്ടാ​യി​രി​ക്കു​ക​യും ചെ​യ്യു​ന്ന നി​യ​മ​മാ​ണി​ത്. മ​റ്റ് നി​യ​മ​ത്തി​ൽ എ​ന്ത് പ​റ​ഞ്ഞാ​ലും വി​വ​രാ​വ​കാ​ശ നി​യ​മത്തി​ൽ എ​ന്ത് പ​റ​യു​ന്നു​വോ അ​തി​നാ​ണ് പ്രാ​ബ​ല്യം. അ​ത്ര​ക്ക് ശ​ക്ത​മാ​ണ് ഈ ​നി​യ​മം.

ഈ ​നി​യ​മ​ത്തി​ന്റെ എ​ട്ടാം വ​കു​പ്പാ​ണ് വി​വ​രം ന​ൽ​ക​ണ്ടാ​യെ​ന്ന് പ​റ​യു​ന്ന ഭാ​ഗം. ഇ​തി​ൽ 10 ഖ​ണ്ഡി​ക​യു​ണ്ട്. ഈ ​വ​കു​പ്പും ഖ​ണ്ഡി​ക​ക​ളും അ​റി​യാ​ത്ത ഒ​രു ഉ​ദ്യേ​ാഗ​സ്ഥ​നും രാ​ജ്യ​ത്തു​ണ്ടാ​കു​മെ​ന്ന് ക​രു​തു​ന്നി​ല്ല. വി​വ​രം ന​ൽ​ക​ണ്ടാ​യെ​ന്ന് പ​റ​ഞ്ഞ് ഒ​ഴി​വാ​കാ​ൻ ക​ഴി​യു​ന്ന വ​കു​പ്പി​ന് കാ​ര്യ​മാ​യ പ്ര​ചാ​രം ല​ഭി​ച്ചി​ട്ടു​ണ്ട് എ​ന്ന​താ​ണ് സ​ത്യം. ഈ ​പ്ര​ചാ​രം മ​റ്റ് വ​കു​പ്പു​ക​ൾ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ല. മാ​ത്ര​വു​മ​ല്ല ഈ ​വ​കു​പ്പു​ക​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ പ​ല​രും വേ​ണ്ട​ത്ര ആ​ത്മാ​ർ​ഥ​ത കാ​ണി​ക്കു​ന്നി​ല്ലെ​ന്ന​തും നേ​രാ​ണ്.

വി​വ​രം തേ​ടി​യ സ​മ​രമാണ് നി​യ​മ​മാ​യ​ത്

ഈ ​നി​യ​മ​ത്തി​ന്റെ പി​റ​വി ത​ന്നെ ഒ​രു തൊ​ഴി​ൽ സം​ഘ​ത്തി​ന്റെ പ്ര​വ​ർ​ത്ത​നഫ​ലംകൊ​ണ്ടാ​ണ്. ക​ല്ല് വെ​ട്ടി​യും, പാ​ച​ക​ത്തൊ​ഴി​ൽ ചെ​യ്തും അ​ധ്വാ​നി​ച്ച് കൈ​ത്ത​ഴ​മ്പ് വ​ന്ന കൂ​ലി​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പ്ര​യാ​സ​ങ്ങ​ളി​ൽനി​ന്നാ​ണ് ഈ ​നി​യ​മം രൂ​പംകൊ​ള്ളു​ന്ന​ത്. രാ​ജ​സ്ഥാ​ൻപോ​ലു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ങ്ങ​നെ​യു​ള്ള തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ല​ഭി​ച്ച വേ​ത​ന​വും അ​വ​ർ ഒ​പ്പി​ട്ടു ന​ൽ​കി​യ സം​ഖ്യ​യും ത​മ്മി​ൽ വ​ലി​യ അ​ന്ത​ര​മു​ണ്ടെ​ന്ന സം​ശ​യ​മു​ണ്ടാ​യി. അ​തേ​ക്കു​റി​ച്ച അ​ന്വേ​ഷ​ണം ന​ട​ന്നു. എ​ന്നാ​ൽ അ​ത് ഔ​ദ്യോ​ഗി​ക ര​ഹ​സ്യ​മാ​ണെ​ന്ന വി​ശ​ദീ​ക​ര​ണ​മാ​ണ് സ​ർ​ക്കാ​ർ ഉ​ദ്യേ​ാഗ​സ്ഥ​രി​ൽനി​ന്ന് ല​ഭി​ച്ച​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​താ​ക്ക​ൾ പ​ക്ഷേ അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി, അ​ത് സ​മ​ര​മാ​യി രൂ​പം പ്രാ​പി​ച്ചു. സം​ഗ​തി കോ​ട​തി​യി​ലെ​ത്തി. അ​തോ​ടെ കോ​ട​തി തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം ന്യാ​യ​മാ​ണെ​ന്ന് ക​ണ്ട് കൂ​ലി ന​ൽ​കു​ന്ന​തി​ന്റെ രേ​ഖ ന​ൽ​ക​ണ​മെ​ന്ന് വി​ധി​ച്ചു. അ​തി​ൽനി​ന്നാ​ണ് ഈ ​നി​യ​മ​ത്തി​ന്റെ സാ​ധ്യ​ത തെ​ളി​ഞ്ഞ​ത്. ഇ​ത്ത​രം അ​നു​ഭ​വ​ങ്ങ​ളി​ൽനി​ന്നു​ണ്ടാ​യ നി​യ​മ​ത്തി​ന്റെ ആ​ളു​ക​ളാ​യി/​ പ്ര​വ​ർ​ത്ത​ക​രാ​യി സം​ഘ​ങ്ങ​ൾ രൂ​പം​കൊ​ള്ളു​ക സ്വാ​ഭാ​വി​ക​മാ​ണ്. ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന അ​ര​വി​ന്ദ് കെ​ജ്രി​വാ​ൾ അ​ങ്ങ​നെ ഉ​യ​ർ​ന്നു വ​ന്ന​യാ​ളാ​ണ്. അ​ണ്ണാ​ ഹ​സാ​രെ, അ​രു​ണാ റോ​യ്... ഇ​ങ്ങ​നെ ധാ​രാ​ളം പേ​ർ രാ​ജ്യ​ത്തു​ണ്ടാ​യി.

തൃ​പ്തി ത​ന്ന സേ​വ​നം

മു​പ്പ​ത് വ​ർ​ഷം സ​ർ​ക്കാ​റി​ന്റെ വി​വി​ധ സം​വി​ധാ​ന​ങ്ങ​ളി​ൽ ജോ​ലിചെ​യ്തി​ട്ടു​ണ്ട്. അ​തി​നു മു​മ്പ് കോ​ള​ജ് അ​ധ്യാ​പ​ന​വും മാ​ധ്യ​മപ്ര​വ​ർ​ത്ത​ന​വും ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ചു​രു​ങ്ങി​യ കാ​ലംകൊ​ണ്ട് ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും സം​തൃ​പ്തി തോ​ന്നി​യ സേ​വ​ന​മാ​ണ് വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ സ്ഥാ​നം. ഒ​രു ക്ഷേ​ത്ര​ത്തി​ന്റെ പ​ണ്ഡാ​ര​പ്പു​ര​യി​ട​ത്തി​ന്റെ രേ​ഖ​ക​ൾ ട്ര​ഷ​റി ഓ​ഫിസി​ലാ​ണ് കാ​ണേ​ണ്ട​ത്. ആ ​രേ​ഖ​ക​ൾ 13 വ​ർ​ഷ​മാ​യി കാ​ണാ​നി​ല്ല. ആ ​സ​ർ​ക്കാ​ർ രേ​ഖ​ക​ൾ തൊ​ട്ട​ടു​ത്ത വെ​ണ്ട​റു​ടെ ക​ട​യി​ൽനി​ന്ന് വി​വ​രാ​വ​കാ​ശ ക​മീഷ​ൻ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ങ്ങ​നെ​യെ​ത്ര​യെ​ത്ര സം​ഭ​വ​ങ്ങ​ൾ മു​ന്നി​ലു​ണ്ട്. ജീ​വി​ത​ങ്ങ​ളെ​യും അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ളെ​യും വി​വ​രം ന​ൽ​കി പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ​പ​രം സം​തൃ​പ്തി​യേ​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Right to Information actState Information Commissioner
News Summary - Right to Information Act
Next Story