‘സൂഫിയും സുജാതയും’ എന്റെ ആദ്യ മലയാള സിനിമ -അദിതി റാവു
2006ൽ മമ്മൂട്ടി-രഞ്ജിത്ത് സിനിമയായ ‘പ്രജാപതി’യിലൂടെയാണ് അദിതി റാവു ഹൈദരി കേരളത്തിലേക്ക് അതിഥിയായി എത്തുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ആദ്യ സിനിമയായി മലയാള ചലച്ചിത്ര ചരിത്രത്തിൽ ഇടം നേടിയ ‘സൂഫിയും സുജാതയും’ 14 കൊല്ലത്തിനുശേഷമുള്ള തെൻറ തിരിച്ചുവരവായി വിേശഷിപ്പിക്കുന്നവരോട് അദിതിക്ക് പറയാനുള്ളത് ഇത്രമാത്രം- ‘എെൻറ ആദ്യ മലയാള സിനിമ ‘സൂഫിയും സുജാതയും’ ആണ്.
കാരണം‘പ്രജാപതി’ ഞാൻ ‘അഭിനയിച്ച’ ചിത്രമല്ല. അത് മമ്മൂട്ടി സാറിെൻറ ചിത്രമാണ്. എനിക്ക് 10 മിനിറ്റ് സ്ക്രീൻ പ്രസൻസ് പോലും അതിലുണ്ടായിട്ടില്ല. ഒരു നർത്തകി മാത്രമായിട്ടാണ് അതിെൻറ ഭാഗമായത്. അതു കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ നടിയായത്. അങ്ങിനെ നോക്കുേമ്പാൾ ‘സൂഫിയും സുജാതയും’ ആണ് എെൻറ ആദ്യ മലയാള സിനിമ. അതുകൊണ്ടുതന്നെ ഇതൊരു തിരിച്ചുവരവുമല്ല.’ അദിതി ‘മാധ്യമം’ ഓൺലൈനുമായി സംസാരിക്കുന്നു-