Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകൊൽക്കത്തൻ...

കൊൽക്കത്തൻ സർപ്രൈസ്​​; ചെന്നൈക്കെതിരെ​ 10 റൺസ്​ ജയം

text_fields
bookmark_border
കൊൽക്കത്തൻ സർപ്രൈസ്​​; ചെന്നൈക്കെതിരെ​  10 റൺസ്​ ജയം
cancel
camera_altവാട്​സണെ പുറത്താക്കിയ നരെയ്​ൻ സഹതാരങ്ങൾക്കൊപ്പം ആഹ്ലാദം പങ്കിടുന്നു

അബൂദബി: തോൽവിയുടെ വക്കിൽ നിന്നും എങ്ങനെ ജയത്തിലേക്കെത്താമെന്ന്​ കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സ്​ തെളിയിച്ചു. 167 റൺസെന്ന താരതമ്യേന ദുർബലമായ സ്​കോർ ചെറുത്ത്​ ​െകാൽക്കത്ത ശക്​തരായ ചെന്നൈ സൂപ്പർ കിങ്​സിനെതിരെ 10 റൺസി​െൻറ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി.

മുന്നേറ്റനിരയും മധ്യനിരയും തകർന്നടിഞ്ഞപ്പോൾ ഓപണറായി സ്​ഥാനക്കയറ്റം ലഭിച്ച രാഹുൽ ത്രിപതിയുടെ (51 പന്തിൽ 81) വെടിക്കെട്ട്​ ബാറ്റിങ്​ മികവിലാണ്​ കൊൽക്കത്ത 167 റൺസിലെത്തിയത്​. ഷെയ്​ൻ വാട്​സ​െൻറയും (50) അമ്പാട്ടി രായുഡുവി​െൻറയും (30) മികവിൽ ചെന്നൈ അനായാസം ജയത്തിലെത്തുമെന്ന്​ തോന്നിയെങ്കിലും കൃത്യമായ ഇടവേളകളിൽ വിക്കറ്റ്​ വീഴ്​ത്തി കൊൽക്കത്ത മത്സരം വരുതിയിലാക്കുകയായിരുന്നു.

അവസാന ഓവറിൽ ജയിക്കാൻ 26 റൺസ്​ വേണ്ടിയിരുന്നു ചെന്നൈക്ക്​ 15 റൺസെടുക്കാനാണ്​ സാധിച്ചത്​. സ്​കോർ: കൊൽക്കത്ത 167 (20 ഓവർ) ചെന്നൈ 157/5. ത്രിപതിയാണ്​ കളിയിലെ താരം. ഇതോടെ അഞ്ച്​ മത്സരങ്ങളിൽ നിന്ന്​ ആറ്​ പോയൻറുമായി കൊൽക്കത്ത മൂന്നാം സ്​ഥാനത്തേക്ക്​ ഉയർന്നു. നാല്​ പോയൻറുമായി ചെന്നൈ അഞ്ചാമതാണ്​.

അഞ്ചു വർഷത്തിനിടെ ആദ്യമായി ബാറ്റിങ്​ തെരഞ്ഞെടുത്ത്​ കൊൽക്കത്ത

ടോസ്​ നേടിയ കൊൽക്കത്ത ബാറ്റിങ്​ തെരഞ്ഞെടുക്കുകയായിരുന്നു. അഞ്ചുവർഷത്തിനിടെ ഇതാദ്യമായാണ്​ ടോസ്​ നേടിയ ശേഷം കൊൽക്കത്ത ബാറ്റിങ്​ തെരഞ്ഞെടുക്കുന്നത്​. 2015 സീസണിലായിരുന്നു അവസാനം കൊൽക്കത്ത ടോസ്​ നേടി ആദ്യം പാഡുകെട്ടി ഇറങ്ങിയത്​. 69 മത്സരങ്ങളാണ്​ ശേഷം ടീം ടോസ്​ നേടിയ ശേഷം ബൗളിങ്​ തെരഞ്ഞെടുത്തത്​.

ബാറ്റിങ്​ ഓർഡറിൽ അടിമുടി മാറ്റം

കൊൽക്കത്ത മാറ്റങ്ങളില്ലാതെ ഇറങ്ങിയപ്പോൾ ചെന്നൈ പിയൂഷ്​ ചൗളക്ക്​ പകരം കരൺ ശർമയെ കൊണ്ടുവന്നു. നിരന്തര വിമർശനങ്ങളെ തുടർന്ന്​ ബാറ്റിങ്​ ഓർഡറിൽ മാറ്റങ്ങൾ വരുത്തിയാണ്​ കെ.കെ.ആർ ഇന്നിങ്​സ്​ ആരംഭിച്ചത്​. സുനിൽ നരെയ്​ന്​ പകരം ഓപണറായി സ്​ഥാനക്കയറ്റം ലഭിച്ചപ്പോൾത്രിപതി കിട്ടിയ അവസരം മുതലെടുക്കുകയും ചെയ്​തു.

സ്​കോർ 37ൽ എത്തി നിൽക്കേ കൊൽക്കത്തക്ക്​ ആദ്യ വിക്കറ്റ്​ നഷ്​ടമായി. 11 റൺസെടുത്ത ശുഭ്​മാൻ ഗിൽ ശർദുൽ ഠാക്കൂറി​െൻറ പന്തിൽ ധോണിക്ക്​ ക്യാച്​ സമ്മാനിച്ച്​ മടങ്ങി. കൊൽക്കത്ത നിരയിൽ സ്​ഥിരത പുലർത്തിയിരുന്ന നിതീഷ്​ റാണയുടേയായിരുന്നു അടുത്ത ഊഴം. സ്​കോർ 70ലെത്തി നിൽക്കേ റാണ മടങ്ങി. ശർമക്കായിരുന്നു വിക്കറ്റ്​. ഇതിനിടെ ഒരുവശത്ത്​ ഉറച്ച്​ നിന്ന്​ ത്രിപതി അഞ്ചാം ഐ.പി.എൽ ഫിഫ്​റ്റിയടിച്ചു. 31 പന്തിൽ നിന്നായിരുന്നു അർധശതകം.

ഓയിൻ മോർഗനും, ആന്ദ്രേ റസലിനും മുന്നേ സുനിൽ നരെയ്​നെ കാർത്തിക്ക്​ ക്രീസിലേക്കയച്ചെങ്കിലും ഇക്കുറിയും കരീബിയൻ താരം പ്രതീക്ഷ കാത്തില്ല. 9 പന്തിൽ നിന്ന്​ 17 റൺസുമായി ഉടൻ ഡഗ്​ഔട്ടിൽ തിരിച്ചെത്തി. രവീന്ദ്ര ജദേജയും ഫാഫ്​ ഡുപ്ലെസിസും ചേർന്നെടുത്ത മികച്ച ക്യാചിലൂടെയായിരുന്നു പുറത്താകൽ.

വെടിക്കെട്ട്​ വീരൻമാരായ മോർഗനെയും (7) റസലിനെയും (2) മടക്കി സാം കറനും ഠാക്കൂറും കൊൽക്കത്തക്കാർക്ക്​ അപ്രതീക്ഷിത തിരിച്ചടി നൽകി. ധോണിയുടെ ഗ്ലൗസിനുള്ളിലായിരുന്നു ഇരുവരുടെയും അന്ത്യം.

15.2 ഓവർ പിന്നിടു​േമ്പാൾ കൊൽക്കത്ത അഞ്ചിന്​ 128 റൺസെന്ന നിലയിലായി. 51 പന്തിൽ 81 റൺസുമായി സെഞ്ച്വറിയിലേക്ക്​ കുതിക്കുകയായിരുന്ന ത്രിപതിയെ ഡ്വൈൻ ബ്രാവോ പുറത്താക്കി. എട്ട്​ ബൗണ്ടറികളും മൂന്ന്​ സികസുകളും അടങ്ങുന്നതായിരുന്നു ത്രിപതിയുടെ മനോഹരമായ ഇന്നിങ്​സ്​. കാർത്തിക്ക്​ (12) ഒരിക്കൽ കൂടി ബാറ്റിങ്ങിൽ പരാജയമായി. കമലേഷ്​ നാഗർകോട്ടിയും ശിവം മാവിയും പൂജ്യത്തിന്​ പുറത്തായി. 9 പന്തിൽ നിന്നും 17 റൺസുമായി പാറ്റ്​ കമ്മിൻസ്​ പുറത്താകാതെ നിന്നു.

ഇതിനിടെ ഐ.പി.എൽ ചരിത്രത്തിൽ 150 വിക്കറ്റ്​ തികക്കുന്ന അഞ്ചാമത്തെ ബൗളറെന്ന നാഴികക്കല്ല്​ ബ്രാവോ പിന്നിട്ടു.

ഡെത്ത്​ ഓവറുകളിലെ കൊൽക്കത്തൻ സർപ്രൈസ്​​

പഞ്ചാബിനെതിരായ മത്സരത്തിൽ നിർത്തിയ ഇടത്ത്​ നിന്ന്​ തുടങ്ങാനായിരുന്നു ചെന്നൈ ഓപണർമാരായ ഷെയ്​ൻ വാട്​സ​െൻറയും ഫാഫ്​ ഡുപ്ലെസിസി​െൻറയും ചിന്ത. എന്നാൽ വ്യക്തിഗത സ്​കോർ 17ലെത്തി നിൽ​ക്കേ ഡു​െപസിസിനെ ശിവം മാവി പുറത്താക്കി. വിക്കറ്റിന്​ പിന്നിൽ കാർത്തിക്കിന്​ ക്യാച്​. മൂന്നാമനായി അമ്പാട്ടി രായുഡു വാട്​സണ്​ ഒത്ത കൂട്ടുകാരനായി. ഇരുവരും ചേർന്ന്​ 5.3ഓവറിൽ സ്​കോർ 50 കടത്തി. 10 ഓവർ അവസാനിച്ചപ്പോൾ ഒരുവിക്കറ്റ്​ നഷ്​ടത്തിൽ 90 റൺസ്​. രായുഡുവിനെ പുറത്താക്കി നാഗർകോട്ടിയാണ്​ കൂട്ടുകെട്ട്​ പൊളിച്ചത്​.

ത​ുടർച്ചയായ രണ്ടാം അർധ സെഞ്ച്വറിക്ക്​ പിന്നാലെ വാട്​സൺ മടങ്ങി. വാട്​സണെ വിക്കറ്റിന്​ മുന്നിൽ കുടുക്കി നരെയ്​ൻ കൊൽക്കത്തയെ മത്സരത്തിലേക്ക്​ തിരികെ കൊണ്ടു വന്നു. അതേ സമയം തന്നെ റൺറേറ്റ്​ താഴ്​ന്ന്​ ആസ്​കിങ്​ റേറ്റ്​ കൂടിക്കൊണ്ടിരുന്നു. മത്സരം ഫിനിഷ്​ ചെയ്യാനായി ക്രീസിലെത്തിയ 'തല'ധോണിയെ (11) ക്ലീൻ ബൗൾഡാക്കി വരുൺ ചക്രവർത്തി ത​െൻറ ജീവിതത്തിലെ അവിസ്​മരണീയ വിക്കറ്റുകളിൽ ഒന്ന് ​ആഘോഷിച്ചു.

വെറും അഞ്ച്​ റൺസും മാത്രം വിട്ട​ുകൊടുത്ത ചക്രവർത്തി ധോണിയുടെ വിക്കറ്റും സ്വന്തമാക്കി. 18ാം ഓവറിൽ സാം കറനെയും (17) നരെയ്​ൻ തന്നെ മടക്കി. കേദാർ ജാദവ്​ ക്രീസിലെത്തു​േമ്പാൾ ചെന്നൈക്ക്​ ജയിക്കാൻ 21 പന്തിൽ നിന്നും 39 റൺസ്​ മാത്രം മതിയായിരുന്നു. എന്നാൽ താരം 12 പന്തിൽ നേടിയത്​ വെറും ഏഴ്​ റൺസ്​. ചെന്നൈ തോറ്റതാക​ട്ടെ 10 റൺസിനും. നിർണായകമായ അവസാന ഓവറിലെ ആദ്യ രണ്ട്​ പന്തുകൾ ജാദവ്​ നഷ്​ടപ്പെടുത്തി. റസൽ എറിഞ്ഞ അവസാന ഓവറിൽ രണ്ട്​ ഫോറും ഒരു സിക്​സും സഹിതം രവീന്ദ്ര ജദേജ () 14 റൺസ്​ അടിച്ചു കൂട്ടിയെങ്കിലും ജയിക്കാൻ അത്​ പോരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennai super kingskolkata knight ridersIPL 2020
Next Story