ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ ഓൺലൈൻ ക്ലാസ് സംഘടിപ്പിച്ചു
text_fieldsജിദ്ദ: മനുഷ്യർ അഹങ്കാരം ഒഴിവാക്കി വിനയത്തോടെയും താഴ്മയോടെയും ജീവിക്കണമെന്ന് പ്രമുഖ പണ്ഡിതൻ മുഹമ്മദ് കൊമ്പൻ മൗലവി ഉദ്ബോധിപ്പിച്ചു. വിനയം കാണിക്കുന്നവരെ ദൈവം ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച വാരാന്ത്യ ഓൺലൈൻ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യനെ ദൈവം സൃഷ്ടിച്ചത് ബലഹീനനായിട്ടാണെന്ന ഖുർആൻ വചനം അദ്ദേഹം ഓർമിപ്പിച്ചു. അതിനാൽ മനുഷ്യർ അഹങ്കരിക്കരുത്. സ്രഷ്ടാവിെൻറ അനുഗ്രഹം ഇല്ലാതെ ഒരു നിമിഷവും ജീവിക്കാൻ കഴിയില്ല.
ആയതിനാൽ ദൈവത്തിെൻറ സഹായം ഇല്ലാതെ ഒന്നിനും കഴിയില്ല എന്ന ബോധം മനുഷ്യർക്ക് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങളിൽ അഹങ്കരിച്ച ആധുനിക മനുഷ്യനുമുന്നിൽ കോവിഡ് ഒരു വലിയ പരീക്ഷണമാണെന്നും ഇതിനുമുന്നിൽ മനുഷ്യൻ നിസ്സാരനാണെന്നും ഏവർക്കും ബോധ്യപ്പെട്ടതായും അദ്ദേഹം വിശദീകരിച്ചു.
വിവാഹം, സൽക്കാരം തുടങ്ങിയ കാര്യങ്ങളിൽ ആർഭാടം കാണിച്ച് അഹങ്കരിച്ച മനുഷ്യർ ഇപ്പോഴത്തെ അവസ്ഥയിൽ പാഠം ഉൾക്കൊള്ളാൻ തയാറായി വിനയത്തോടെ ജീവിക്കാൻ മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബ്ബാസ് ചെമ്പൻ അധ്യക്ഷത വഹിച്ചു. ശിഹാബ് സലഫി എടക്കര സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.