ഭരതനാട്യത്തിന് നിലവാരം പോരാ...
text_fieldsആൺകുട്ടികളുടെ ഭരതനാട്യം മത്സരത്തിന് നിലവാരം കുറഞ്ഞുപോകുന്നുവെന്ന് വിധികർത്താക്കൾ. കലാക്ഷേത്രയിലെയും കലാമണ്ഡലത്തിലെയും അധ്യാപകരായിരുന്നു മത്സരം വിലയിരുത്തിയത്. കുട്ടികൾ മറ്റുള്ളവരെ അനുകരിക്കുകയാണ് ചെയ്യുന്നത്. മുദ്രകളും ഭാവങ്ങളും പഠിക്കുകയും സ്വന്തം ശൈലിയിൽ അവതരിപ്പിക്കുകയും വേണം.
മുതിർന്ന കലാകാരന്മാർ നടത്തുന്ന പരീക്ഷണങ്ങൾ ചിലർ അതുപോലെ പകർത്തുന്നത് അരോചകമാണ്. പാട്ടുകളിലും പലപ്പോഴും അർഥമില്ലാത്ത വാക്കുകൾ കടന്നുവരികയും അത് അഭിനയിച്ചു ഫലിപ്പിക്കാൻ പാടുപെടുന്നതും കാണാം. ഒരുപക്ഷേ കോവിഡ് കാലമായതിനാൽ ഗുരുക്കന്മാരുടെ അടുത്ത് പോയി അഭ്യസിക്കാൻ കഴിയാതിരുന്നതിനാലാകാം ഇതെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.