സമയത്തിനോടി കലോത്സവം, സദസിലെത്താതെ ആസ്വാദകർ
text_fieldsകോഴിക്കോട്: 61-ാം സംസ്ഥാന സ്കൂൾ കലോത്സത്തിന്റെ രണ്ടാം നാൾ ഒമ്പതുമണിക്ക് തന്നെ ഒട്ടുമിക്ക സ്റ്റേിജുകളിലും പരിപാടികൾ തുടങ്ങി. എന്നാൽ, ആളുകൾ എത്തിത്തുടങ്ങുന്നതേയുള്ളു. പല സ്റ്റേജുകളും പകുതിയോളം ഒഴിഞ്ഞു കിടക്കുകയാണ്.
കലോത്സവത്തിലെ ഗ്ലാമർ ഇനങ്ങളായ നാടോടി നൃത്തം നടക്കുന്ന പ്രധാന വേദിയിലും ആളുകൾ കുറവാണ്. അതേസമയം, കോഴിക്കോടിന്റെ നടകപ്പെരുമയെ ഉയർത്തും വിധം മലയാള നാടകം അരങ്ങേറുന്ന തളി സാമൂതിരി സ്കൂളിലെ വേദിയായ ‘ഭൂമി’യിൽ സദസ് നിറഞ്ഞ് കവിഞ്ഞ് ആളുകളുണ്ട്.
കഴിഞ്ഞ ദിവസവും പകൽ സദസുകളിൽ ആളുകൾ കുറവായിരുന്നെങ്കിലും സന്ധ്യയോടെ ആളുകൾ എത്തിത്തുടങ്ങി. ഗ്ലാമർ ഇനങ്ങളിലൊന്നായ സംഘനൃത്തം നടന്ന അതിരാണിപ്പാടം ചൊവ്വാഴ്ച രാത്രിയോടെ നിറഞ്ഞു കവിഞ്ഞിരുന്നു. കോഴിക്കോട്ടെ ആസ്വാദകപ്പെരുമ അറിയിക്കും വിധം ജനങ്ങളെത്തി കലോത്സത്തിന്റെ ആദ്യ ദിനം കളറാക്കിയിരുന്നു.
ഇന്ന് ഉച്ചക്ക് വേദി ഒന്നിൽ നടക്കുന്ന ഒപ്പന പോലുള്ള ഇനങ്ങൾ ആളുകളെ ആകർഷിക്കുമെന്ന പ്രതീക്ഷയിലാണ് മത്സരാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.