കലോത്സവം; 750 സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളാണ് വിവിധ വേദികളിലായി സഹായങ്ങൾക്കുള്ളത്
text_fieldsകോഴിക്കോട്: കലോത്സവ വേദികളിൽ സുരക്ഷയടക്കം സേവനങ്ങൾക്കായി അണിനിരക്കുന്നത് 750 സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ. രണ്ട് ഷിഫ്റ്റുകളിലായാണ് എല്ലാ വേദികളിലും ഇവരുടെ സേവനം. നഗരത്തിലെ 28 സ്കൂളുകളിൽനിന്നുള്ളവരാണിവർ. ക്രമസമാധാനപാലനത്തോടൊപ്പം മത്സരാർഥികൾക്കും കൂടെയെത്തുന്നവർക്കും കാണികൾക്കും എല്ലാ സഹായത്തിനും ഇവരുണ്ട്. ‘സുസ്ഥിരം വികസനം സുരക്ഷിത ജീവിതം’ എന്ന പ്രമേയത്തിൽ ആശയ രൂപവത്കരണത്തിനായി പത്തോളം വേദികളിൽ മരം നിറക്കൽ പദ്ധതിയും ഇവർ ആവിഷ്കരിച്ചിട്ടുണ്ട്.
പ്രമേയത്തിൽ ആളുകളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തി പ്രത്യേകം തയാറാക്കിയ മരത്തിൽ ഒട്ടിച്ചുവെക്കുകയാണ് വേണ്ടത്. മാത്രമല്ല മുഴുവൻ വേദികളിലും എസ്.പി.സി ഹെൽപ് ഡസ്കുകളും പ്രവർത്തിക്കുന്നുണ്ട്. സാമൂതിരി സ്കൂളിൽ ഹോണസ്റ്റി ഫുഡ് ഷോപ്പും ഇവർ ആരംഭിച്ചിട്ടുണ്ട്. കലോ ത്സവത്തിനെത്തുന്നവരുടെ സത്യസന്ധതയടക്കം കണ്ടെത്തുകയാണ് ലക്ഷ്യം. ലഘുഭക്ഷണങ്ങളും പാനീയങ്ങളുമടക്കം ഒരുക്കിയ ഇവിടെ വിലവിവരപട്ടിക പ്രദർശിപ്പിക്കുകയാണ് ചെയ്തത്. കടക്കാരനില്ലാത്ത ഇവിടെ ആളുകൾ സാധനങ്ങൾ എടുത്ത് അതിന്റെ തുക പ്രത്യേകം ഒരുക്കിയ പെട്ടിയിൽ ഇടുകയാണ് വേണ്ടത്. പ്രധാന വേദിയായ വിക്രം മൈതാനിയിൽ ലഹരിവിരുദ്ധ സന്ദേശം പകർന്ന് സെൽഫി കോർണറും ഒരുക്കിയിട്ടുണ്ട്. നോഡൽ ഓഫിസർ അസി. കമീഷണർ പ്രകാശൻ പടന്നയിലാണ് എസ്.പി.സിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. എൻ.സി.സി, സ്കൗട്ട് ആൻഡ് ഗൈഡ്സ്, ജെ.ആർ.സി അടക്കമുള്ളവരും വേദികളിൽ സേവനത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.