ചവിട്ടു നാടകത്തിൽ പുതുമയായി അയ്യപ്പചരിതം
text_fields‘ശരണം ശരണം ശരണം ഹരിഹരസുതനയ്യപ്പാ..’ചവിട്ടുനാടക വേദിയിൽ നിന്നുയർന്ന ശരണം വിളികൾ കേട്ട് നാടക പ്രേമികൾ തെല്ല് അമ്പരന്നു. കാറൽമാൻ ചരിതവും ജോൻ ഓഫ് ആർക്കും ജൂലിയസ് സീസറും തുടങ്ങിയ പാശ്ചാത്യകഥകളുള്ള നാടകങ്ങൾ മാത്രം പരമ്പരാഗത വേദികളിൽ കണ്ട് ശീലിച്ച ചവിട്ടുനാടക പ്രേമികൾ ശബരിമല ധർമ ശാസ്താവിനെയും കൂട്ടരെയും കണ്ട് കൗതുകം പൂണ്ടു.
ചവിട്ടുനാടകത്തിന്‍റെ ഈറ്റില്ലമായ എറണാകുളം ഗോതുരുത്തിൽ നിന്നാണ് അയ്യപ്പചരിതം അരങ്ങിലെത്തിയത്. ഗോതുരുത്ത് സെന്‍റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ വേദിയിൽ നിറഞ്ഞാടുമ്പോൾ പ്രോത്സാഹനവുമായി സദസ്സ് മുഴുവൻ കൂടെ നിന്നു. ഒമ്പത് ആൺകുട്ടികളും ഒരു പെൺകുട്ടിയുമാണ് അരങ്ങിൽ ഉണ്ടായിരുന്നത്. സെൽവൻ ആശാനായിരുന്നു ഗുരു.
പുലിപ്പാൽ തേടി പുലിപ്പുറത്തേറി അയ്യപ്പൻ അരങ്ങിലെത്തിയപ്പോൾ സദസ്സ് ആദ്യം അമ്പരന്നെങ്കിലും പിന്നീട് നിലക്കാത്ത കൈയടിയായിരുന്നു. രണ്ട് അപ്പീലുകളടക്കം 16 അവതരണങ്ങൾ കഴിഞ്ഞ് 11ഓടെയാണ് ചവിട്ടുനാടക മത്സരത്തിന് തിരശ്ശീല വീണത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.