കണ്ണീർ വീണ് ഒപ്പനവേദി
text_fieldsമണവാട്ടിയുടെയും തോഴിമാരുടെയും കണ്ണീർ വീണ് ഒപ്പന വേദി. കാലിക്കറ്റ് ഗേൾസിന്റെ ഒപ്പനയാണ് മത്സരാർഥികൾക്കും കാഴ്ചക്കാർക്കും സങ്കടം പകർന്നത്. ഒപ്പന തുടങ്ങി മൂന്നു മിനിറ്റായപ്പോഴേക്കും അർവ എന്ന മത്സരാർഥിക്ക് താളം തെറ്റി.
ടെൻഷൻ കയറി കളി നിലച്ച അവസ്ഥയായി. അപ്പോഴേക്കും മറ്റ് തോഴിമാർക്കും താളം തെറ്റി. പിന്നെ മർവ വേദിയിൽ വീണു. പിന്നാലെ തിരശ്ശീല താഴ്ന്നു. പിന്നെ സ്റ്റേജിന് പിന്നിൽ കൂട്ട നിലവിളി. വേദിയുടെ പിന്നിൽനിന്ന് ആളുകൾ ഓടിക്കൂടിയാണ് മത്സരാർഥിയെ പരിചരിച്ചത്. മത്സരാർഥികൾ എല്ലാവരും അസാധാരണമായ സമ്മർദത്തിലായിരുന്നു.
തേങ്ങലടക്കാനാവതെ കരിമഷിക്കണ്ണുകൾ നിറഞ്ഞൊഴുകി. സ്കൂളിലെ പൂർവ വിദ്യാർഥി വിധികർത്താവായത് മറ്റ് ജില്ലകളിൽ നിന്നെത്തിയ ടീമുകൾക്ക് പരാതിയായി. ഇതോടെ ഗേൾസ് ടീമിന് സമ്മർദമേറിയതായി പ്രിൻസിപ്പൽ പറഞ്ഞു. അതിനിടെ, ഇവരുടെ പരാതി പരിഗണിച്ച അപ്പീൽ കമ്മിറ്റി ഒരിക്കൽകൂടി അവതരണത്തിന് അനുമതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.