സംസ്ഥാന കലോത്സവം; മാധ്യമപ്രവർത്തകർക്ക് അഭിനന്ദനവുമായി മന്ത്രി മുഹമ്മദ് റിയാസ്
text_fieldsസംസ്ഥാന സ്കൂൾ കലോത്സവം റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകർക്ക് അഭിന്ദനനവുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. ഫേസ്ബുക്കിലൂടെയാണ് മന്ത്രി അഭിന്ദനം അറിയിച്ചത്. ആയിരത്തിലധികം മാധ്യമപ്രവർത്തകരാണ് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാ മാമാങ്കം റിപ്പോർട്ട് ചെയ്യാൻ കോഴിക്കോട് എത്തിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കലോത്സവം കേരളത്തിന്റെ ഉത്സവമാക്കിയ മാധ്യമ പ്രവർത്തകർക്ക് നന്ദി.. കലോത്സവ നഗരിയിലെ മാധ്യമ പ്രവർത്തനം എടുത്ത് പറയേണ്ട ഒന്നാണ്. കോഴിക്കോട് ജില്ലയിലെ കലോത്സവ വേദികളും കോഴിക്കോട് ഒരുക്കിയ ജനകീയ സൽക്കാരവും ലോകത്തെമ്പാടുമുള്ള മലയാളികളെ അറിയിക്കാൻ മാധ്യമങ്ങൾ നടത്തിയ പ്രവർത്തനം അഭിനന്ദനാർഹമാണ്. രാപ്പകൽ വിശ്രമമില്ലാതെ മത്സര പരിപാടികളും കലോത്സവത്തിലെ രസകരമായ നിമിഷങ്ങളും മാധ്യമപ്രവർത്തകർ ജനങ്ങളിലെത്തിച്ചു. പ്രധാന വേദിയിൽ ഒരുക്കിയ മീഡിയ പവലിയനുകൾ വ്യത്യസ്തമായ ഒട്ടേറെ പരിപാടികൾക്ക് വേദികളായതും ശ്രദ്ധേയമായിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയെ അതിന്റെ പ്രൗഢിയിൽ അവതരിപ്പിച്ച എല്ലാ മാധ്യമ പ്രവർത്തകരെയും പ്രത്യേകമായി അഭിനന്ദിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.