സ്കൂൾ കലോത്സവ ലോഗോ പ്രകാശനം ചെയ്തു
text_fieldsതിരുവനന്തപുരം: ജനുവരി മൂന്നുമുതൽ ഏഴുവരെ കോഴിക്കോട് നടക്കുന്ന 61-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ലോഗോ മന്ത്രി വി. ശിവൻകുട്ടി മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നൽകി പ്രകാശനം ചെയ്തു.
നിയമസഭ മീഡിയ റൂമിൽ നടന്ന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ, എം.എൽ.എമാരായ ടി.പി. രാമകൃഷ്ണൻ, സച്ചിൻ ദേവ്, കെ.പി. കുഞ്ഞമ്മദ് കുട്ടി, തോട്ടത്തിൽ രവീന്ദ്രൻ, പി.ടി.എ. റഹിം, കെ.കെ. രമ, പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടർ കെ. ജീവൻ ബാബു എന്നിവർ പങ്കെടുത്തു. തിരുവനന്തപുരം കരകുളം സ്വദേശി മുഹമ്മദ് റാഷിദ് തയാറാക്കിയതാണ് ലോഗോ.
കലോത്സവത്തിന് 24 വേദികൾ
കോഴിക്കോട് നടക്കുന്ന കലോത്സവത്തിന് 24 വേദി. 1-വെസ്റ്റ് ഹിൽ വിക്രം മൈതാനം ആണ് പ്രധാന വേദി. മറ്റ് വേദികൾ: 2-സാമൂതിരി ഹാൾ, 3-സാമൂതിരി ഗ്രൗണ്ട്, 4-പ്രൊവിഡൻസ് ഓഡിറ്റോറിയം, 5-ഗുജറാത്തി ഹാൾ, 6 -സെന്റ് ജോസഫ്സ് ബോയ്സ്, 7-ആഗ്ലോ ഇന്ത്യൻ എച്ച്.എസ്.എസ്, 8-എം.എം. എച്ച്.എസ്.എസ് പരപ്പിൽ ഗ്രൗണ്ട്, 9-എം.എം.എച്ച്.എസ്.എസ് പരപ്പിൽ ഓഡിറ്റോറിയം, 10-ഗണപത് ബോയ്സ് എച്ച്.എസ്.എസ്, 11-അച്യുതൻ ഗേൾസ് സ്കൂൾ ഗ്രൗണ്ട്, 12-അച്യുതൻ ഗേൾസ് ജി.എൽ.പി.എസ്, 13-സെന്റ് വിൻസന്റ് കോളനി ജി.എച്ച്.എസ്.എസ്, 14-എസ്.കെ പൊറ്റക്കാട് ഹാൾ, 15-സെന്റ് ആന്റണീസ് യു.പി സ്കൂൾ, 16-ജി.എച്ച്.എസ്.എസ് കാരപറമ്പ്, 17-സെന്റ് മൈക്കിൾസ് എച്ച്.എസ്.എസ്, 1-ഫിസിക്കൽ എജുക്കേഷൻ ഗ്രൗണ്ട് ഈസ്റ്റ് ഹിൽ, 19-മർക്കസ് എച്ച്.എസ്.എസ് എരഞ്ഞിപ്പലം, 20-ടൗൺ ഹാൾ, 21-ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്, 22 -ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്, 23-ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്, 24-ജി.ജി.വി.എച്ച്.എസ്.എസ് നടക്കാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.