Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightkalolsavamchevron_rightNEWSchevron_rightകലോത്സവത്തിനൊരുങ്ങി...

കലോത്സവത്തിനൊരുങ്ങി കോഴിക്കോട് നഗരം; ഇന്ന് ‘ഉത്രാടപാച്ചിൽ’

text_fields
bookmark_border
കലോത്സവത്തിനൊരുങ്ങി കോഴിക്കോട് നഗരം; ഇന്ന് ‘ഉത്രാടപാച്ചിൽ’
cancel
camera_alt

കലോത്സവ പ്ര​ധാ​ന വേ​ദി​യാ​യ വി​ക്രം മൈ​താ​നി​യി​ൽ ക​വാ​ട​ത്തി​ന്റെ അ​ല​ങ്കാ​ര​പ്പ​ണി​യി​ൽ ഏ​ർ​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക​ൾ

കോഴിക്കോട്: ഈ പകലും രാത്രിയും കഴിഞ്ഞാൽ നഗരം സ്കൂൾ കലോത്സവത്തിന്റെ ചിലങ്കയണിയും. പിന്നെ ഏഴുനാൾ കലയുടെ പൂരമാണ്. ചൊവ്വാഴ്ച തുടങ്ങുന്നകലോത്സവത്തെ മികവാർന്നതാക്കാൻ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ‘ഉത്രാടപാച്ചിലെന്നപോലെ’ അവസാനവട്ട ഒരുക്കങ്ങൾ തകൃതിയായാണ് നടക്കുന്നത്. വേദികളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. അവസാനവട്ട മിനുക്കുപണികളാണ് എല്ലായിടത്തും നടക്കുന്നത്.

മത്സരാർഥികളുടെ രജിസ്ട്രേഷൻ തിങ്കളാഴ്ച ആരംഭിക്കും. മാനാഞ്ചിറ ഗവ. മോഡൽ സ്കൂളിൽ രാവിലെ പത്തിന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി രജിസ്ട്രേഷൻ കൗണ്ടർ ഉദ്ഘാടനം ചെയ്യും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് പങ്കെടുക്കും. പ്രോഗ്രാം കമ്മിറ്റി തയാറാക്കിയ ജില്ലയിലെ മത്സരാർഥികളുടെ കാർഡ് സ്വീകരിക്കുന്ന ചടങ്ങും അനുബന്ധമായി നടക്കും.

കലോത്സവത്തിനായി കോഴിക്കോട്ടെത്തുന്ന ആദ്യ ജില്ല ടീമിന് രാവിലെ ഒമ്പതിന് റെയിൽവേ സ്റ്റേഷനിൽ റിസപ്ഷൻ കമ്മിറ്റി സ്വീകരണം നൽകും. 10.10 ന് പബ്ലിസിറ്റി കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ‘ഡോക്യൂ ഫിക്ഷൻ’ റിലീസ് ചെയ്യും. ഫാറൂഖ് എച്ച്.എസിൽ കലോത്സവ തീം വിഡിയോ പ്രകാശനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും.

രാവിലെ 10.30ന് മാനാഞ്ചിറയിൽ കലോത്സവ വണ്ടി എന്നപേരിൽ അലങ്കരിച്ച 30 ബസുകളും നിരക്ക് കുറച്ച് ഓടുന്ന ഓട്ടോകളും അണിനിരത്തി റോഡ് ഷോ നടക്കും. 11ന് വെൽഫെയർ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഫ്ലാഷ് മോബ് മാനാഞ്ചിറയിൽ സംഘടിപ്പിക്കും. ഉച്ചക്ക് 12ന് അക്കമഡേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കാവ് സ്കൂൾ, കുട്ടികൾക്ക് താമസ സൗകര്യത്തിനായി തുറന്നുകൊടുക്കും.

ഉച്ചക്ക് ഒരുമണിക്ക് കലോത്സവ സ്വർണക്കപ്പ് ജില്ല അതിർത്തിയായ രാമനാട്ടുകരയിൽ ഏറ്റുവാങ്ങും. പത്ത് കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ചെത്തുന്ന സ്വർണക്കപ്പ് ഘോഷയാത്രയെ മുതലക്കുളം മൈതാനിയിൽ മന്ത്രിമാരായ വി. ശിവൻകുട്ടിയും പി.എ. മുഹമ്മദ് റിയാസും വരവേൽക്കും.

തുടർന്ന് രണ്ടുമണിക്കൂർ സ്വർണക്കപ്പ് മാനാഞ്ചിറ സ്ക്വയറിൽ പ്രദർശിപ്പിക്കും. വൈകീട്ട് മൂന്നിന് ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശുചിത്വമിഷൻ പ്രോജക്ടിന്റെ ഭാഗമായുള്ള സന്ദേശയാത്ര സെന്റ് മൈക്കിൾസ് സ്കൂളിൽ നിന്നാരംഭിച്ച് വിക്രം മൈതാനിയിൽ അവസാനിക്കും. തുടർന്ന് വളന്റിയർമാർ വിക്രം മൈതാനി ശുചീകരിച്ച് വേസ്റ്റ് ബിൻ സ്ഥാപിക്കും.

വൈകീട്ട് 3.30ന് പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളംബര ജാഥ മുതലക്കുളത്ത് നിന്നാരംഭിച്ച് ബി.ഇ.എം സ്കൂളിൽ അവസാനിക്കും. വൈകീട്ട് നാലിന് ഭക്ഷണ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലബാർ ക്രിസ്ത്യൻ കോളജ് കാമ്പസിൽ പായസം പാകം ചെയ്ത് അടുക്കളയുടെ ഉദ്ഘാടനം നിർവഹിക്കും.

4.30 ന് മീഡിയ പവലിയൻ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസിന്റെ അധ്യക്ഷതയിൽ മന്ത്രി വി. ശിവൻകുട്ടി നിർവഹിക്കും. വൈകീട്ട് ആറിന് പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലയെക്കുറിച്ചുള്ള വിവരണം ക്രോഡീകരിച്ചുള്ള ബുക്ക് ലെറ്റ് സംഘാടകസമിതി ഓഫിസിൽ പ്രകാശനം ചെയ്യും.

കൊടിമരം സ്ഥാപിച്ചു

കോഴിക്കോട്: ക​ലോ​ത്സ​വ​ത്തി​ന്റെ പ്ര​ധാ​ന വേ​ദി​യാ​യ വി​ക്രം മൈ​താ​നി​യി​ൽ കൊ​ടി​മ​രം സ്ഥാ​പി​ക്കു​ന്ന ച​ട​ങ്ങ് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​കെ. വി​ജ​യ​ൻ എം.​എ​ൽ.​എ​യി​ൽ നി​ന്ന് മ​ന്ത്രി കൊ​ടി​മ​രം ഏ​റ്റു​വാ​ങ്ങി. ആ​ർ​ട്ടി​സ്റ്റ് പ​രാ​​ഗാ​ണ് ​ഗി​റ്റാ​റി​ന്റെ ആ​കൃ​തി​യി​ലു​ള്ള കൊ​ടി​മ​രം ത​യാ​റാ​ക്കി​യ​ത്. തോ​ട്ട​ത്തി​ൽ ര​വീ​ന്ദ്ര​ൻ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ കെ. ​ജീ​വ​ൻ ബാ​ബു, ക​മ്മി​റ്റി ക​ൺ​വീ​ന​ർ ടി. ​ഭാ​ര​തി തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalolsavamschool kalolsavam
News Summary - Kozhikode city is getting ready for arts festival
Next Story