വേദനകൾ മറക്കാൻ കവിതകളെ കൂട്ടുപിടിച്ച ആദിത്യ
text_fields‘ആദിരാവിന്റെയനാദി പ്രകൃതിയിൽ
ആരംഭമിട്ടോരസംസ്കൃത ചിന്തയിൽ
നീറിയുറഞ്ഞു മുടഞ്ഞുമുരുകിയും
ഭൂതപ്രപഞ്ചമൊരുക്കും സനാതന
കാലമതിന്റെ ചെതുമ്പലരിഞ്ഞൊരു
നാളമുയർന്നു തെളിഞ്ഞതാണഗ്നി നീ....’
എല്ലു പൊടിയുന്ന വേദനയിലും ആദിത്യ പാടി. 17-ാം വേദിയായ അവിടനല്ലൂരിൽ അയ്യപ്പപ്പണിക്കരുടെ അഗ്‌നിപൂജയുമായാണ് ഹയർ സെക്കണ്ടറി വിഭാഗം പദ്യം ചൊല്ലലിന് ആദിത്യ എത്തിയത്.
കൊല്ലം ഏഴാംമൈൽ സ്വദേശിയായ ആദിത്യ അംബികോദയം എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥിയാണ്. എല്ലിന് കട്ടിയില്ലാതെ പെട്ടെന്ന് പൊടിഞ്ഞുപോകുന്ന ഓസ്റ്റോ ജനസിസ് ഇംപെർഫെക്ട എന്ന ജനിതക രോഗമാണ് ആദിത്യന്. രഞ്ജിനി സുരേഷ് ദമ്പതികളുടെ ഏക മകനാണ്.
കവിതകൾ ഒരുപാടിഷ്ടമാണെന്ന് ആദിത്യ. വേദനകൾ മറക്കാൻ കവിതകളെയാണ് കൂട്ടുപിടിക്കാറ്. എല്ലാ കവികളുടെയും കവിതകൾ ഇഷ്ടമാണ് -ആദിത്യ പറഞ്ഞു. ജില്ലാ കലോത്സവത്തിന് സംസ്കൃതം പദ്യം ചൊല്ലലിലും എ ഗ്രേഡ് ലഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.