കലോത്സവം: സ്വർണക്കപ്പിന് കോഴിക്കോട് ജില്ല അതിർത്തി മുതൽ സ്വീകരണം
text_fieldsരാമനാട്ടുകര: കലോത്സവത്തിന്റെ മുഖ്യ ആകർഷണമായ 117.5 പവൻ സ്വർണക്കപ്പിന് ജില്ല അതിർത്തിയായ രാമനാട്ടുകരയിൽ തിങ്കളാഴ്ച സ്വീകരണം നൽകും. ഫറോക്ക് ഉപജില്ലയിലെ രാമനാട്ടുകര, ചുങ്കം ഫറോക്ക് ബസ് സ്റ്റാൻഡ്, ചെറുവണ്ണൂർ സ്രാമ്പ്യ, മോഡേൺ എന്നിവിടങ്ങളിൽ വിവിധ സ്കൂളുകൾ ചേർന്ന് സ്വീകരണം നൽകും.
രാമനാട്ടുകരയില്‍ നഗരസഭയും പൗരാവലിയും പ്രദേശത്തെ വിദ്യാലയങ്ങളും ചേർന്ന് ബൈപാസ് ജങ്ഷനിൽ നിറപ്പകിട്ടാർന്ന സ്വീകരണമാണ് നൽകുക. ഉച്ചക്ക് ഒരു മണിക്ക് നഗരസഭ അധ്യക്ഷ ബുഷ്റ റഫീഖിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകും. തുടര്‍ന്ന് ചെറുഘോഷയാത്രയായി കപ്പ് നഗരത്തിലേക്ക് ആനയിക്കും. ഫറോക്ക് ചുങ്കത്ത് ഉച്ചക്ക് 1.15ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടന്റെ നേതൃത്വത്തിൽ സ്വീകരിക്കും.
ഫറോക്ക് ബസ് സ്റ്റാൻഡ് പരിസരത്ത് 1.20ന് നഗരസഭ ചെയർമാൻ എൻ.സി. അബ്ദുൽ റസാഖിന്റെ നേതൃത്വത്തിലും ചെറുവണ്ണൂർ സ്രാമ്പ്യയിൽ ഉച്ചക്ക് 1.30ന് കോർപറേഷൻ മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. രാജന്റെ നേതൃത്വത്തിലും കൊളത്തറ മോഡേൺ ജങ്ഷനിൽ ഉച്ചക്ക് 1.40ന് മുൻ എം.എൽ.എ വി.കെ.സി. മമ്മദ് കോയയുടെ നേതൃത്വത്തിലും സ്വീകരണം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.