സ്കൂൾ കലോത്സവ അപ്പീലുകൾ: ഹൈകോടതി വിധി സ്വാഗതാർഹം -മന്ത്രി വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: സ്കൂൾ കലോത്സവത്തിലെ അപ്പീലുകൾ സംബന്ധിച്ച ഹൈകോടതി വിധി സ്വാഗതാർഹമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്ത് വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്കൂൾ കലോത്സവം ആർഭാടത്തിനും അനാരോഗ്യകരമായ കിടമത്സരത്തിനും വേദിയാകരുത്.
കലോത്സവത്തിലെ വിജയമല്ല, പങ്കാളിത്തമാണു പ്രധാനമെന്ന നിരീക്ഷണം ഏറെ പ്രസക്തമാണ്. ആരോഗ്യകരമായ മത്സരമാണ് കലോത്സവത്തിൽ ഉണ്ടാകേണ്ടത്. സ്റ്റേജ് സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ നടപടികളും പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ക്രമീകരണങ്ങളോട് എല്ലാവരും സഹകരിക്കണം. വിജയവും പരാജയവും ആപേക്ഷികമാണ്. മത്സരത്തിലെ പങ്കാളിത്തമാണ് പ്രധാനം. അവസരങ്ങളിലെ തുല്യതയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഉറപ്പാക്കുക.
കലോത്സവ മാനുവൽ പരിഷ്കരണം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്. കാലാനുസൃതമായ മാറ്റങ്ങൾ എല്ലാ മേഖലയിലും ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.