കലോത്സവം: കേരള പൊലീസിന് എപ്ലസ് നൽകി മന്ത്രി മുഹമ്മദ് റിയാസ്
text_fieldsസംസ്ഥാന സ്കൂൾ കലോത്സവം അവസാനദിനത്തിലേക്ക് കടക്കുമ്പോൾ കേരള പൊലീസിന്റെ സേവനത്തിന് എപ്ലസ് നൽകുകയാണ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഫേസ് ബുക്കിലിട്ട കുറിപ്പിലൂടെയാണ് പൊലീസിനെ അഭിനന്ദിക്കുന്നത്. രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം നടന്ന മേളയെന്ന നിലയിൽ മത്സരാർഥികളുടെ എണ്ണം കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമാണ്. ഈ സാഹചര്യത്തിൽ ഏറ്റവും ഭംഗിയായി സംഘടിപ്പിക്കുന്നതിൽ പൊലീസ് സേന വഹിക്കുന്ന പങ്ക് എടുത്തു പറഞ്ഞേ മതിയാവൂവെന്ന് മന്ത്രി എഴുതുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: സംസ്ഥാന സ്കൂൾ കലോത്സവം ഏറ്റവും ഭംഗിയായി സംഘടിപ്പിക്കുന്നതിൽ പൊലീസ് സേന വഹിക്കുന്ന പങ്ക് എടുത്തു പറഞ്ഞേ മതിയാവൂ. കലോത്സവ വേദികളിലേക്ക് മത്സരാർഥികളായും കാണികളായും ഓരോ ദിവസവും പതിനായിരങ്ങളാണ് എത്തുന്നത്. കുട്ടികൾക്കും കാണികൾക്കും സുരക്ഷിത കലോത്സവം ഉറപ്പാക്കുന്ന പോലീസ്, നഗരത്തെ കലോത്സവത്തിന്റെ തിരക്കുകൾ ബാധിക്കാതിരിക്കാനുള്ള ക്രമീകരണങ്ങളും ആസൂത്രണ മികവോടെ നടപ്പിലാക്കുന്നതിൽ വിജയിച്ചു.
കലോത്സവത്തിൽ പങ്കെടുക്കാനായി കോഴിക്കോട് എത്തുന്ന പ്രതിഭകൾക്ക് ഹെൽപ് ഡെസ്ക് ഒരുക്കിയും വേദികളിലേക്ക് എളുപ്പത്തിൽ എത്താൻ QR code സംവിധാനം തയ്യാറാക്കിയും വലിയതോതിൽ ഗതാഗത കുരുക്ക് അനുഭവപ്പെടാതെ നഗരത്തിലെ വാഹന ഗതാഗതം നിയന്ത്രിച്ചും ജനത്തിരക്ക് ശാസ്ത്രീയമായി പരിഹരിച്ചും മാതൃകാപരമായ പ്രവർത്തനം നടത്തുന്ന കേരള പോലീസ് കൗമാര കേരളത്തിൻ്റെ കലാ മാമാങ്കം ഭംഗിയായി സംഘടിപ്പിക്കുന്നതിൽ സ്തുത്യർഹമായ പങ്കാണ് വഹിച്ചു പോരുന്നത്.
കലോത്സവത്തിന്റെ ഭാഗമായി വിക്രം മൈതാനിയിൽ കേരള പോലീസ് അസോസിയേഷൻ, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നിവർ ചേർന്ന് ഒരുക്കിയ സൗജന്യ ചുക്കുകാപ്പി വിതരണവും ശ്രദ്ധേയമാണ്. ഒരു ദിവസം അയ്യായിരത്തോളം പേർക്കാണ് ഇവർ കാപ്പി വിതരണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.