കോൽക്കളിയിൽ തിളങ്ങി മുണ്ടേരി സ്കൂളിലെ വിദ്യാർഥികൾ
text_fieldsസംസ്ഥാന കലോത്സവത്തിൽ കോൽക്കളിയിൽ എ ഗ്രേഡ് നേടിയ കൽപറ്റ ജി.വി.എച്ച്.എസ്.എസ് ടീം
കൽപറ്റ: കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കോൽക്കളിയിൽ എ ഗ്രേഡോടെ തിളക്കമാർന്ന നേട്ടവുമായി മുണ്ടേരി കൽപറ്റ ജി.വി.എച്ച്.എസ്.എസിലെ വിദ്യാർഥികൾ.
ജില്ലയിൽനിന്ന് അപ്പീൽ വഴിയാണ് സംസ്ഥാന തലത്തിൽ മത്സരിക്കാൻ യോഗ്യത നേടിയത്. അപ്പീൽ വഴിയെത്തി തങ്ങളുടെ പ്രതിഭ തെളിയിച്ചുകൊണ്ടാണ് എ ഗ്രേഡ് നേട്ടവുമായി വിദ്യാർഥികൾ തിരിച്ച് ചുരം കയറിയത്.
പി.സി സൽമാൻ ആണ് പരിശീലനകൻ. കൽപറ്റ ജി.വി.എച്ച്.എസ്.എസിൽനിന്ന് സംസ്ഥാന കലോത്സവത്തിൽ മത്സരിച്ച ഏക ഗ്രൂപ്പിനവും കോൽക്കളിയായിരുന്നു. പി.കെ. ആദിൽ മുഹമ്മദ്, എ.പി. മുഹമ്മദ് ജാസിം, എൻ.കെ. മുഹമ്മദ് ജാസിൽ, വി.കെ. മുഹമ്മദ് നിഹാൽ, റിനൂഫ് റഹ്മാൻ, അമൽജിത്ത്, കവിമണി, മുഹമ്മദ് ആഷിഫ്, പി. മുഹമ്മദ് നിഷാൻ, മുഹമ്മദ് അൻഷിബ് ഷാജി, മുഹമ്മദ് ഇർഫാൻ, അഭിജിത്ത് മുകേഷ് എന്നിവരാണ് കോൽക്കളിയിൽ സ്കൂളിനായി മത്സരിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.