സംസ്ഥാന സ്‌കൂള്‍ കലോത്സവം: കോഴിക്കോട് നഗരത്തില്‍ നാളെ മുതൽ ഗതാഗതക്രമീകരണം
text_fieldsകോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തില്‍ ജനുവരി മൂന്നുമുതല്‍ ഏഴുവരെ പോലീസ് ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി.
നിയന്ത്രണം ഇങ്ങനെ:
കണ്ണൂര്‍ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ വെസ്റ്റ്ഹില്‍ ചുങ്കത്ത് നിന്ന് കാരപ്പറമ്പ്- എരഞ്ഞിപ്പാലം-അരയിടത്തുപാലം- വഴി നഗരത്തിലേക്ക് പ്രവേശിക്കണം. സിറ്റി ബസുകള്‍ക്ക് ഇളവ് അനുവദിക്കും. കണ്ണൂര്‍ ഭാഗത്തുനിന്ന് കലോത്സവം കാണാന്‍ വരുന്നവര്‍ ചുങ്കത്ത് ഇറങ്ങണം.
കുറ്റ്യാടി, പേരാമ്പ്ര ഭാഗത്തുനിന്ന് വരുന്നബസുകള്‍ പൂളാടിക്കുന്ന് ജങ്ഷനില്‍നിന്ന് തിരിഞ്ഞ് വേങ്ങേരി-മലാപ്പറമ്പ്-എരഞ്ഞിപ്പാലം-അരയിടത്തുപാലം വഴി കോഴിക്കോട്ടേക്ക് എത്തണം. കലോത്സവം കാണാനായി എത്തുന്നവര്‍ പൂളാടിക്കുന്ന് ഇറങ്ങി ഉള്ള്യേരി-അത്തോളി ബസ് കയറി ചുങ്കത്ത് ഇറങ്ങി വെസ്റ്റ്ഹില്ലിലെത്തണം.
കണ്ണൂര്‍ ഭാഗത്തുനിന്നുവരുന്ന വലിയവാഹനങ്ങള്‍ വെങ്ങളം ജങ്ഷനില്‍നിന്ന് മലാപ്പറമ്പ് വഴി നഗരത്തിലേക്കെത്തണം. മറ്റുജില്ലകളിലേക്ക് പോകുന്നവാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കരുത്. കണ്ണൂര്‍ ഭാഗത്തുനിന്ന് വലിയങ്ങാടിഭാഗത്തേക്കും വലിയങ്ങാടി ഭാഗത്തുനിന്ന് കണ്ണൂര്‍ഭാഗത്തേക്കും വരുന്ന ചരക്കുവാഹനങ്ങള്‍ പുതിയാപ്പവഴി ബീച്ച് റോഡിലൂടെ തിരിച്ചുപോകണം.
തളി സാമൂതിരി ഗ്രൗണ്ടിന് മുന്‍വശത്തുള്ള റോഡ് വണ്‍വേ ആയിരിക്കും. തളി റോഡില്‍നിന്ന് പൂന്താനംജങ്ഷന്‍ ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ല. ചാലപ്പുറം ഗണപത് ബോയ്സ് സ്‌കൂള്‍ റോഡിലേക്ക് ജയലക്ഷ്മി സില്‍ക്‌സ് ജങ്ഷനില്‍ നിന്ന് ചാലപ്പുറം ഭാഗത്തേക്ക് വണ്‍വേ ആയിരിക്കും. കലോത്സവത്തിന് എത്തുന്ന വാഹനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.