യക്ഷഗാനം ഫ്രം ആലപ്പി...
text_fieldsതുളുനാടൻ തനതു കലാരൂപമായ യക്ഷഗാനത്തിൽ മത്സരിക്കണമെന്നത് ആലപ്പുഴ നടുവട്ടം വി.എച്ച്.എസ് സ്കൂളിന്റെ ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു. ഇത്തവണയാണ് അത് ഒത്തുവന്നത്. യക്ഷഗാന പരിശീലകൻ ജയറാം പട്ടാളിയുടെ കീഴിൽ അഭ്യസനവുമായപ്പോൾ വിജയം കൂടെപ്പോന്നു. നവംബർ മുതലാണ് കുട്ടികൾ പഠനം തുടങ്ങിയത്.
അഭിനയവും കന്നടയിലുള്ള സാഹിത്യവും സംഗീതവും പെട്ടെന്ന് പഠിച്ചെടുത്തു മത്സരാർഥികൾ. കാസർകോട്ടുകാരനായ ഗുരു ജയറാം പാട്ടാളി ആലപ്പുഴയിൽ വന്നു പഠിപ്പിക്കുകയായിരുന്നു. മുരാസുര വധമാണ് കുട്ടികൾ അരമണിക്കൂറിൽ അവതരിപ്പിച്ചത്.
എട്ടാം ക്ലാസുകാരായ ഡി. അനഘ, ആർ. മാളവിക, ഒമ്പതാം ക്ലാസുകാരായ മാളവിക രമേശ്, സായൂജ്, ആവണി, പത്താം ക്ലാസുകാരായ ആദ്യ ലക്ഷ്മി, കാശിനാഥ് എന്നിവരായിരുന്നു മത്സരാർഥികൾ. ഇത്തവണ യക്ഷഗാനത്തിൽ മാത്രമേ സ്കൂൾ പങ്കെടുത്തുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.