ഈ ശബ്ദമാണ് ഏഴ് സംവത്സരം കലോത്സവ വേദികളിൽ മുഴങ്ങിയത്
text_fieldsഏഴ് വർഷമായി കലോത്സവത്തിൽ അവതാരകയായി വേദികൾ നിറഞ്ഞാടുകയാണ് ബീന ടീച്ചർ. ഉദ്ഘാടന വേദി തൊട്ട് സാംസ്കാരിക വേദികളിലും സമാപന വേദികളിലുമെല്ലാം നിറ സാന്നിധ്യമാണ് പ്രൈമറി സ്കൂൾ ഇംഗ്ലീഷ് അധ്യാപികയായ ബീന ടീച്ചർ.
കലോത്സവങ്ങളിൽ അവതാരക എന്ന ആശയം കൊണ്ടു വന്നതുതന്നെ ബീന ടീച്ചറാണ്. നേരത്തെ, അനൗൺസ്മെന്റ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 2014ലാണ് ആദ്യമായി കലോത്സവത്തിൽ പ്രത്യക്ഷാവതരണം ഉണ്ടായത്. അന്ന് 'രാപ്പാടി' എന്ന ഓഡിറ്റോറിയത്തിൽ ആദ്യമായി വേദിയിൽ പ്രത്യക്ഷപ്പെട്ട് അവതരണം നടത്തിയത് ബീന ടീച്ചറാണ്. അവിടെ നിന്ന് ഇതുവരെ ഉദ്ഘാടന ചടങ്ങ്, സാംസ്കാരിക ചടങ്ങ്, സമാപന ചടങ്ങ് എന്നിവയിൽ അവതാരികയായിരുന്നു.
61-ാം കലോത്സവത്തിൽ ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ ഒരുക്കിയ സാംസ്കാരിക പരിപാടികളിൽ അവതാരകയാണ്. ‘സ്റ്റേജിലെ അവതരണം വളരെ ഇഷ്ടമാണ്. അതുപോലെ തന്നെ ഡബ്ബിങ്ങും ഇഷ്ടമാണ്. ചെറിയ ഡോക്യുമെന്ററികൾക്കും മറ്റും ഡബ്ബ് ചെയ്തിട്ടുണ്ട്.
ശബ്ദം ഉപയോഗിക്കുന്ന, നല്ല ഭാഷ ഉപയോഗിക്കുന്ന എല്ലാ ജോലികളും ഇഷ്ടമാണ്. അങ്ങനെ ഒരു നല്ല മാതൃകയാകണമെന്നാണ് ആഗ്രഹമെന്നും ബീന ടീച്ചർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.