Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightkalolsavamchevron_rightSPECIALchevron_rightചേച്ചിയുടെ...

ചേച്ചിയുടെ കല്യാണത്തിനിടയിൽ ഓടിയെത്തി അനിയത്തിയുടെ ഒപ്പന

text_fields
bookmark_border
school kalolsavam, kalolsavam
cancel
camera_alt

ഡയാന മണവാട്ടിയോടൊപ്പം

കോഴി​ക്കോട്: ചേച്ചിയുടെ കല്യാണാഘോഷച്ചടങ്ങിനിടയിൽ നിന്ന് ഓടിയെത്തി അനിയത്തി കലോൽസവവേദിയിൽ ഒപ്പന കളിച്ചു. പത്തനംതിട്ടയിൽ നിന്നാണ് മത്സരാർഥി എട്ട് മണിക്കൂർ സഞ്ചരിച്ച് കോഴിക്കോട്ടെ ഒപ്പനവേദിയിലേക്കെത്തിയത്.

മല്ലപ്പള്ളി സി.എം.എസ്.എച്ച്.എസ്.എസ് ടീമിലെ ഡയാനയാണ് വീട്ടിലെ കല്യാണാഘോഷത്തിനിടയിൽ നിന്ന് കുതി​ച്ചെത്തിയത്. ചേച്ചി ധന്യയുടെ താലിക്കെട്ട് കഴിഞ്ഞയുടനെയാണ് അവളെത്തിയത്. ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് കാറിൽ കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. ഏഴരയോടെ ഒപ്പന വേദിയിലെത്താനായി. എട്ട് മണിക്കായിരുന്നു മത്സരം.

ചേച്ചി ധന്യയുടെ കല്യാണമായിരുന്നുവെന്ന് ഡയാന പറഞ്ഞു. അവിടുന്നിവിടെ എത്തി സ്റ്റേജിൽ കയറുവോളം ടെൻഷനായിരുന്നു. മത്സരം കഴിഞ്ഞപ്പോൾ സമാധാനം. ഒപ്പന കഴിഞ്ഞ് അതേ കാറിൽ ഡയാന പത്തനംതിട്ടയിലേക്ക് തിരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalolsavamschool kalolsavam
News Summary - dayana in school kalolsavam
Next Story