ചെലവ് 35,000, മത്സരാർഥികൾ കുറയുന്നു; പോയാൽ കഥകളിയുടെ കഥയെന്താകും
text_fieldsരണ്ടുവർഷത്തെ ഇടവേളക്കുശേഷമെത്തിയ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ക്ലാസിക് ഇനങ്ങളിലൊന്നായ കഥകളിയെ കൈവിട്ട് കുട്ടികൾ. ഹൈസ്കൂൾ വിഭാഗം ആൺകുട്ടികളുടെ സിംഗ്ളിൽ മത്സരത്തിനുണ്ടായിരുന്നത് ആറുപേർ മാത്രം. ഹയർ സെക്കൻഡറിയിൽ എട്ടും.
എച്ച്.എസ്.എസ് ഗ്രൂപ്പിൽ 10 ഉം എച്ച്.എസ് ഗ്രൂപ്പിൽ എട്ടു ടീമുകളും മത്സരിച്ചു. 14 ജില്ലകളിൽനിന്നുള്ളതും അപ്പീലുകളുമടക്കം ഇരുപതോളം ടീമുകൾ പങ്കെടുക്കേണ്ടിയിരുന്നിടത്താണ് ഈ അവസ്ഥ. കോവിഡിന്റെ ഇടവേള തീർത്ത ശൂന്യതയും സാമ്പത്തിക ബുദ്ധിമുട്ടും ഗ്രേസ് മാർക്ക് സംബന്ധിച്ച ആശങ്കകളുമാണ് കുട്ടികളെയും സ്കൂളുകളെയും മത്സരത്തിൽനിന്ന് പിൻവലിയാൻ പ്രേരിപ്പിച്ചതെന്ന് 20 വർഷമായി കലോത്സവ രംഗത്തുള്ള കഥകളി അധ്യാപകൻ കലാമണ്ഡലം സാജൻ പറയുന്നു.
‘കഥകളി പരിശീലനം ഒരു തുടർച്ചയാണ്. രണ്ടു വർഷം തടസ്സപ്പെട്ടതോടെ പഠനം മുടങ്ങി. ഒരു മത്സരാർഥി വേദിയിലെത്തണമെങ്കിൽ കുറഞ്ഞത് 35,000 രൂപ ചെലവുണ്ട്. ഉപജില്ലയിലും റവന്യു ജില്ലയിലും സംസ്ഥാന തലത്തിലുമെത്തുമ്പോൾ ചെലവ് ഒരു ലക്ഷം കടക്കും. അരങ്ങിൽ രണ്ടു പാട്ടുകാർ, ചെണ്ട, മദ്ദളം, ഉടുത്തു കെട്ടിന് രണ്ടു പേർ, ചുട്ടിക്ക് ഒരാൾ എന്നിങ്ങനെ ഏഴുപേർ കൂടെയുണ്ടാവണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.