താഴത്തങ്ങാടി കൊലപാതകം: പ്രതി ഉപയോഗിച്ച കാർ കണ്ടെത്തി
text_fieldsകോട്ടയം: താഴത്തങ്ങാടി ഷീബയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ഉപയോഗിച്ചിരുന്ന കാർ പൊലീസ് കണ്ടെത്തി. ആലപ്പുഴ നഗരത്തിൽ നിന്നാണ് പൊലീസ് കാർ കണ്ടെടുത്തത്. പൊലീസും വിരലടയാള വിദഗ്ധരും കാർ പരിശോധിച്ചു. പ്രതി മുഹമ്മദ് ബിലാൽ കൊല നടത്തിയ ശേഷം ചുവന്ന കാറിൽ രക്ഷപ്പെടുകയായിരുന്നു.
താഴത്തങ്ങാടി പാറപ്പാടം ഷാനിമന്‍സിലില്‍ ഷീബ(60) തിങ്കളാഴ്ചയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മുഹമ്മദ് സാലി(65) ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച രാത്രി കൊച്ചിയിൽനിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കൊലപാതകത്തിന് ശേഷം പ്രതി കാറുമായി കൊച്ചിയിലേക്ക് കടക്കുകയായിരുന്നു. കാർ സഞ്ചരിച്ച വഴിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് നേരത്തേ ലഭിച്ചിരുന്നു. കാറിൽ ഒരാൾ മാത്രമാണുണ്ടായിരുന്നതെന്നും പൊലീസിന് മനസിലായി. ഇതിനിടെ ഇന്ധനം നിറക്കാനായി കാർ പെട്രോൾ പമ്പിൽ കയറിയ സി.സി.ടി.വി ദൃശ്യം ലഭിച്ചു. ഇതോടെ പൊലീസ് പ്രതിയെ തിരിച്ചറിയുകയായിരുന്നു.
പ്രതിയുമായി പൊലീസ് എറണാകുളത്തെ വീട്ടിൽ തെളിവെടുപ്പ് നടത്തിയിരുന്നു. എറണാകുളത്തെ വീട്ടിൽ നിന്ന് മോഷ്ടിച്ച സ്വർണം കണ്ടെടുക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.