ശബരിമലയിൽ ദർശനത്തിനെത്തിയ ട്രാൻസ്ജെൻഡറുകളെ തിരിച്ചയച്ചു
text_fieldsകോട്ടയം: ശബരിമല ദർശനത്തിന് എറണാകുളത്തുനിന്ന് എത്തിയ ട്രാൻസ്ജെൻഡറുകളായ അ നന്യ, തൃപ്തി, അവന്തിക, രഞ്ജുമോൾ എന്നിവരെ എരുമേലിയിൽ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. പിന്നീട് പൊലീസ് സംരക്ഷണത്തോടെ ഇവരെ കോട്ടയം ജില്ല െപാലീസ് മേധാവിയുടെ കാര്യാ ലയത്തിലേക്ക് മാറ്റി. ജില്ല പൊലീസ് മേധാവി ഹരിശങ്കറുമായി ചര്‍ച്ച നടത്തിയ ഇവർ കാഞ്ഞ ിരപ്പള്ളി ഡിവൈ.എസ്.പിക്കും പൊലീസുകാർക്കുമെതിരെ മോശം പെരുമാറ്റത്തിന് പരാതി നൽ കി.
ശേഷം ശബരിമല പ്രവേശനം ആവശ്യപ്പെട്ട് ൈഹകോടതി നിരീക്ഷണ സമിതിക്ക് പരാതി നൽക ാൻ തിരുവനന്തപുരേത്തക്ക് പോയി. കൊച്ചിയിൽനിന്ന് ഇരുമുടിക്കെട്ടുമായി യാത്രതിരിച്ച സംഘം ഞായറാഴ്ച പുലർച്ച മൂന്നിനാണ് എരുമേലിയിൽ എത്തിയത്. പമ്പയിലേക്ക് പോകാൻ ശ്രമിച്ച ഇവരെ എരുമേലി പൊലീസ് തടഞ്ഞ് സ്റ്റേഷനിലെത്തിച്ചു. വ്രതമനുഷ്ഠിച്ച് സ്ത്രീവേഷത്തിലാണ് നാലുപേരും വന്നത്.
ശബരിമലയിലേക്ക് പോകണമെന്ന് ഇവർ നിർബന്ധം പിടിച്ചെങ്കിലും പൊലീസ് നിരാകരിച്ചു. വ്രതമെടുത്ത് കെട്ടുനിറച്ചാണ് എത്തിയതെന്നും ശബരിമലയിലേക്ക് പോകാൻ പ്രത്യേക വിലക്കൊന്നുമില്ലെന്നും അവർ വാദിച്ചു.
ദർശനത്തിന് മുന്നോടിയായി സുരക്ഷയൊരുക്കണമെന്നാവശ്യപ്പെട്ട് കലക്ടർക്കും ജില്ല പൊലീസ് മേധാവിക്കും കത്ത് നൽകിയതും ചൂണ്ടിക്കാട്ടി. സുരക്ഷ ആവശ്യപ്പെട്ടപ്പോൾ പൊലീസുകാർ മോശമായി പെരുമാറിയെന്ന് സംഘാംഗങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പിന്നീട് നടത്തിയ കൂടിക്കാഴ്ചയിൽ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ ട്രാൻസ്ജെൻഡറുകളുടെ കാര്യത്തിൽ നിയമപരമായ വ്യക്തതയില്ലെന്നും ഇക്കാര്യത്തിൽ ൈഹേകാടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതിക്ക് മുമ്പാകെ അപേക്ഷ നൽകാനും ജില്ല പൊലീസ് മേധാവി നിർദേശിച്ചു.
തുടർന്ന് പ്രവേശനം സാധ്യമാക്കണമെന്ന് ചൂണ്ടിക്കാട്ടി തിരുവിതാംകൂർ ദേവസ്വം ബോർഡിനും ഹൈകോടതി നിരീക്ഷണ സമിതിക്കും അപേക്ഷ നൽകാൻ സംഘം തിരുവനന്തപുരത്തേക്ക് പോയി. തിങ്കളാഴ്ച രാവിലെ അപേക്ഷ നൽകും.
ട്രാൻസ്ജെൻഡറുകളുടെ ശബരിമല ദർശനം: നിയമോപദേശം കിട്ടിയശേഷം തീരുമാനം –എസ്.പി
കോട്ടയം: ട്രാൻസ്ജെൻഡറുകളുടെ ശബരിമല ദർശനം ഹൈകോടതി നിയോഗിച്ച മൂന്നംഗ നിരീക്ഷണ സമിതിയുടെ നിയമോപദേശം കിട്ടിയ ശേഷം മാത്രം തീരുമാനിക്കുമെന്ന് ജില്ല പൊലീസ് മേധാവി ഹരിശങ്കർ. ശബരിമല ദർശനത്തിനെത്തിയ ട്രാൻസ്ജെൻഡറുകളുടെ സംഘവുമായി കൂടിക്കാഴ്ച നടത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയിൽ ട്രാൻസ്ജെൻഡറുകളുടെ കാര്യത്തിൽ നിയമപരമായ വ്യക്തത ലഭിക്കണം. എന്നാൽ, മാത്രമേ ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയൂ. ട്രാൻസ്െജൻഡറുകളോട് പൊലീസുകാർ അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.