വ്യാജ ഒസ്യത്ത്: വിഷയത്തിൽ ഇടപെടാൻ പറഞ്ഞത് അടുത്ത സുഹൃത്ത് -ടി.സിദ്ധിഖ്
text_fieldsകോഴിക്കോട്: വ്യാജ ഒസ്യത്ത് സംബന്ധിച്ച് ഉയർന്ന ആരോപണങ്ങൾ തള്ളി കോൺഗ്രസ് കോഴിക്കോട് ഡി.സി.സി പ്രസ ിഡൻറ് ടി.സിദ്ധിഖ്. വിഷയത്തിൽ ഇടപെടാൻ പറഞ്ഞത് അടുത്ത സുഹൃത്ത് അജയ് ഫിലോമിനാണ്. അജയ്യുടെ പിതാവിെൻറ ഉ ടമസ്ഥതയിലുള്ളതാണ് ഭൂമി. ഇതുമായി ബന്ധപ്പെട്ട് കുടുംബത്തിലെ ആർക്കും പരാതിയില്ലെന്നും സിദ്ധിഖ് പറഞ്ഞു.
റ ിട്ട. ജുഡീഷ്യൽ മജിസ്ട്രേറ്റ് കെ.എ ലിങ്കൺ എബ്രഹാമിെൻറ പേരിലുള്ള കോടികണക്കിന് രൂപയുടെ സ്വത്തുക്കൾ വ്യാജ ഒസ്യത്തുണ്ടാക്കി തട്ടിയെടുത്തുവെന്ന പരാതിയിൽ ടി.സിദ്ധിഖിനെതിരെ അന്വേഷണം നടത്താൻ ഉത്തരവിട്ടിരുന്നു. മുഖ്യമന്ത്രിയുടെ പ്രശ്നപരിഹാര സെല്ലിനാണ് ഇതുമായി ബന്ധപ്പെട്ട പരാതി ലഭിച്ചത്. ഇത് താമരശ്ശേരി ഡി.വൈ.എസ്.പിക്ക് കൈമാറുകയായിരുന്നു.
ലിങ്കൺ എബ്രഹാം 27 ഏക്കർ ഭൂമി തെൻറ പിതാവിെൻറ പേരിലുള്ള കെ.എ എബ്രഹാം മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന് എഴുതി വെച്ചിരുന്നു. ലിങ്കൺ എബ്രഹാം തയാറാക്കിയ ഒസ്യത്ത് പ്രകാരം അദ്ദേഹത്തിെൻറ മരണശേഷം ഭൂമി ചാരിറ്റബിൾ ട്രസ്റ്റിന് ഉപയോഗിക്കാം എന്നതായിരുന്നു വ്യവസ്ഥ. എന്നാൽ പിന്നീട് ഈ സ്വത്തുക്കൾ ലിങ്കൺ എബ്രഹാം മറ്റൊരു ഒസ്യത്തിലൂടെ തനിക്ക് കൈമാറിയെന്ന് സഹോദരൻ ഫിലോമിൻ അവകാശപ്പെടുകയായിരുന്നു. വ്യാജ ഒസ്യത്തിലൂടെ ഫിലോമിന് സ്വത്ത് തട്ടിയെടുക്കാൻ കോൺഗ്രസ് നേതാക്കൾ സഹായിച്ചുവെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.