Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാലക്കുടിയിൽ രണ്ട്​...

ചാലക്കുടിയിൽ രണ്ട്​ വിദ്യാർഥികൾ മുങ്ങി മരിച്ചു

text_fields
bookmark_border
ചാലക്കുടിയിൽ രണ്ട്​ വിദ്യാർഥികൾ മുങ്ങി മരിച്ചു
cancel

ചാലക്കുടി: ചാലക്കുടിപ്പുഴയിൽ വിദ്യാർഥികൾ മുങ്ങിമരിച്ചു. ചെറായി ഗൗരീശ്വരം കടവില്‍ വീട്ടില്‍ സലീമി​​െൻറ മകൻ മുഹമ്മദ് സാദിഖ് (18), എറണാകുളം ചോറ്റാനിക്കര അമ്പാടിമല മൂലേക്കുഴി തോമസ്-ബിന്ദു ദമ്പതികളുടെ മകൻ എൽദോ തോമസ് (19) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട്​ 3.30 ഓടെ വെറ്റിലപ്പാറ ഭാഗത്തായിരുന്നു അപകടം.

കളമശേരി ഐ.ടി.ഐയിലെ വിദ്യാർഥികളാണ്​ ഇരുവരും. കോളജിലെ ക്രിസ്​മസ് ആഘോഷ ശേഷം ഇവർ 10 പേരടങ്ങുന്ന സംഘം അതിരപ്പിള്ളിക്ക് തിരിക്കുകയായിരുന്നു. വഴിമധ്യേ വെറ്റിലപ്പാറ ഹയർ സെക്കൻഡറി സ്കൂളിന് സമീപത്ത് ഇവരിൽ കുറച്ചുപേർ പുഴയിൽ ഇറങ്ങി. തുടർന്ന്​ ഇരുവരെയും കാണാതാവുകയായിരുന്നു. തുടർന്ന് നടന്ന തിരച്ചിലിൽ 5.30 ഓടെ മൃതദേഹം കണ്ടെത്തി. ഇരുവരുടെയും മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ.

മുഹമ്മദ്​ സാദിഖി​​​െൻറ മാതാവ് ഫസീല. സഹോദരി: സഹദിയ (ചെറായി രാമവർമ യൂനിയൻ ഹൈസ്കൂൾ വിദ്യാർഥിനി). പിതാവ് സലീം മൂത്തകുന്നം കെ.എസ്.ഇ.ബി ജീവനക്കാരനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsChalakudimalayalam newsDrowing deathThrissur News
News Summary - ​Two student died in chalakudi-Kerala news
Next Story