Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂര്‍ രാജ്യാന്തര...

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം; എയര്‍ കാര്‍ഗോ സംവിധാനത്തിന് അംഗീകാരം

text_fields
bookmark_border
kannur international airport
cancel

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​യ​ര്‍ കാ​ര്‍ഗോ സം​വി​ധാ​നം തു​ട​ങ്ങാ​നാ​വ​ശ്യ​മാ​യ ​െറ​ഗു​ലേ​റ്റ​ഡ് ഏ​ജ​ന്‍സി അം​ഗീ​കാ​രം ബ്യൂ​റോ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ സെ​ക്യൂ​രി​റ്റി​യി​ല്‍നി​ന്നു ല​ഭ്യ​മാ​യി.

ആ​ദ്യ കാ​ര്‍ഗോ കോം​പ്ല​ക്‌​സി‍െൻറ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ള്‍ മാ​സ​ങ്ങ​ള്‍ക്കു​മു​മ്പു​ത​ന്നെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഒ​രു​ങ്ങി​യി​രു​ന്നു. ഈ ​കാ​ര്‍ഗോ കോം​പ്ല​ക്‌​സി​ന് 1,200 ച​തു​ര​ശ്ര​മീ​റ്റ​ര്‍ വി​സ്​​തീ​ര്‍ണ​വും 12,000 മെ​ട്രി​ക്​ ട​ണ്‍ ച​ര​ക്ക് കൈ​കാ​ര്യം ചെ​യ്യാ​നു​ള്ള ശേ​ഷി​യു​മു​ണ്ട്.

കാ​ര്‍ഗോ സ​ര്‍വി​സ് ന​ട​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ഏ​ജ​ന്‍സി​യാ​യി കാ​ര്‍ഗോ സ​ര്‍വി​സ് സെൻറ​റി​നെ മാ​സ​ങ്ങ​ള്‍ക്കു​മു​മ്പു​ത​ന്നെ ടെ​ന്‍ഡ​റി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു. ക​സ്​​റ്റം​സ് ഇ​തി​നാ​വ​ശ്യ​മാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​ന്യാ​സം ന​ട​ത്തു​ക​യും നാ​ഷ​ന​ല്‍ ഇ​ന്‍ഫ​ര്‍മാ​റ്റി​ക് സെൻറ​ര്‍, ഐ.​ടി സോ​ഫ്റ്റ്‌​വെ​യ​റി​െൻറ പ്ര​വ​ര്‍ത്ത​നം പൂ​ര്‍ത്തി​യാ​ക്കു​ക​യും ചെ​യ്യു​ന്ന​തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ല്‍ കാ​ര്‍ഗോ സ​ര്‍വി​സ് ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യും.

മ​റ്റൊ​രു കാ​ര്‍ഗോ കോം​പ്ല​ക്‌​സ് പ്ര​വൃ​ത്തി ത്വ​രി​ത​ഗ​തി​യി​ല്‍ ന​ട​ക്കു​ക​യാ​ണ്. ഇ​തി​ന് 5,800 ച​തു​ര​ശ്ര​മീ​റ്റ​ര്‍ വി​സ്​​തീ​ര്‍ണ​വും 55,000 മെ​ട്രി​ക്​ ട​ണ്‍ ച​ര​ക്ക് കൈ​കാ​ര്യം ചെ​യ്യു​വാ​നു​ള്ള ശേ​ഷി​യു​മു​ണ്ട്. ഈ ​വ​ര്‍ഷം​ത​ന്നെ ഇ​തും പൂ​ര്‍ത്തി​യാ​ക്കു​വാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur international airportair cargo
News Summary - Kannur International Airport; Approval for air cargo system
Next Story